Image

ബഫല്ലൊയില്‍ നിന്നുള്ള അമേരിക്കന്‍ പൗരന്‍ സൊമാലിയ പ്രസിഡന്റ്

പി.പി.ചെറിയാന്‍ Published on 09 February, 2017
ബഫല്ലൊയില്‍ നിന്നുള്ള അമേരിക്കന്‍ പൗരന്‍ സൊമാലിയ പ്രസിഡന്റ്
വാഷിംഗ്ടണ്‍ ഡി.സി.: മുഹമ്മദ് അബ്ദുള്ള മുഹമ്മദ് സോമാലിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ദശാബ്ദങ്ങള്‍ക്കുശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്, അമേരിക്കന്‍-സൊമാലിയ ഇരട്ട പൗരത്വമുള്ള മുന്‍ പ്രധാനമന്ത്രിയും, 1985 ല്‍ വാഷിംഗ്ടണിലേക്ക് കുടിയേറുകയും ചെയ്ത മുഹമ്മദാണ്. ഇരുപതില്‍പരം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
1969 ന് ശേഷം ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പു നടക്കാത്ത പന്ത്രണ്ടു മില്യണ്‍ ജനങ്ങളുള്ള ആഫ്രിക്കന്‍ രാജ്യമായ സൊമാലിയായില്‍ പട്ടാള അട്ടിമറികളിലൂടെയും, ഏകാധിപത്യരീതിയിലും ഉള്ള ഭരണകൂടമാണ് നിലവിലുണ്ടായിരുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വിജയികളെ നിശ്ചയിക്കുന്നത് ഇലക്ട്രല്‍ വോട്ടുകളാണ്. ഇതേ രീതി തന്നെയാണ് സൊമാലിയായില്‍ നടന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനും സ്വീകരിച്ചിരിക്കുന്നത്.

275 ലോവര്‍ ലജിസ്ലേറ്റീവ് അംഗങ്ങളും, 54 സെനറ്റര്‍മാരും ഉള്‍പ്പെടുന്നതാണഅ ഇലക്ട്രറല്‍ കോളേജ് രണ്ടു റൗണ്ടുകളായി നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയെ 184-97 വോട്ടുകളോടെയാണ് പരാജയപ്പെടുത്തിയത്.

മൊഗദിഷുവില്‍ ജനിച്ച മുഹമ്മദ് വാഷിംഗ്ടണിലേക്ക് വരുന്നതിന് മുമ്പ് സൊമാലിയ വിദേശകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. 2010 ല്‍ എട്ടുമാസം താല്‍ക്കാലിക പ്രധാനമന്ത്രിയുടെ ചുമതലയും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

ബഫ്‌ല്ലൊയില്‍ നിരവധി പബ്ലിക്ക് തസ്തിക വഹിച്ചിട്ടുള്ള മുഹമ്മദ്, സൊമാലിയായിലെ ആഭ്യന്തര കലഹങ്ങള്‍ക്കെതിരേയും, അഴിമതിക്കെതിരെയും നിരന്തര പോരാട്ടം നടത്തിയിരുന്നു. അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള മുഹമ്മദിന് അമേരിക്കന്‍ ഗവണ്‍മെന്റുമായി നല്ല ബന്ധം തുടരാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബഫല്ലൊയില്‍ നിന്നുള്ള അമേരിക്കന്‍ പൗരന്‍ സൊമാലിയ പ്രസിഡന്റ്ബഫല്ലൊയില്‍ നിന്നുള്ള അമേരിക്കന്‍ പൗരന്‍ സൊമാലിയ പ്രസിഡന്റ്ബഫല്ലൊയില്‍ നിന്നുള്ള അമേരിക്കന്‍ പൗരന്‍ സൊമാലിയ പ്രസിഡന്റ്
Join WhatsApp News
നാരദന്‍ 2017-02-09 04:08:20
ഹാവു എന്തൊരു സന്തോഷെയിം . അങ്ങനെ ഒരു  മലയാളി  സോമാലിയ  പ്രസിഡന്റ്  ആയി. കണ്ടിട്ട്  ഒരു  ബ്രാഹ്മണൻ  എന്ന് തോന്നുന്നു. തോമ  ശ്ലീഹ  സൊമാലിയയിലും പോയി എന്ന് തോന്നുന്നു.
Vayankkaran 2017-02-09 12:29:57
Good Good. Next time I am going to contest for Somalian presidential post. My emalaylee friends please support me. Please contibute to my campaign fund lavishily. If I become Somaliyan president, you can call me as your lamp lighter, key note speaker etc. along with your priests and bishops. If I win I will be around you for your fokana, foma guests also. I will give you people proclamations photo opportunity etc. Please elect me as somalian president and also I have previous experience working as fokana, foma office copacity , also iworked in many religious positions. so well experinced. I am better than SASIKALA OR PANNIR SELVAM OR EVEN BETTER THAN OOMMAN OR PINARAI OR YOUR TRUPM.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക