Image

കൊല്ലം ഏനാത്ത്‌ പാലം പണി: സുധാകരന്റെ കത്ത്‌ ഫലം കണ്ടു, പാലം നിര്‍മ്മിക്കകാന്‍ കേന്ദ്ര സേനയിറങ്ങും

Published on 09 February, 2017
കൊല്ലം ഏനാത്ത്‌ പാലം പണി: സുധാകരന്റെ കത്ത്‌ ഫലം കണ്ടു,  പാലം നിര്‍മ്മിക്കകാന്‍ കേന്ദ്ര സേനയിറങ്ങും


ന്യൂദല്‍ഹി: കൊല്ലം ഏനാത്ത്‌ പാലം പണിക്കായി കേന്ദ്രസേനയെ വിട്ട്‌ തരണമെന്നാവശ്യപ്പെട്ട്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി. സുധാകരന്‍ നല്‍കിയ കത്തിന്‌ ഫലം കണ്ടു. പാലം പണിക്കായി സേനയെ വിട്ട്‌ തരാമെന്ന്‌ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ്‌ അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ്‌ എം.പിക്ക്‌ ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ്‌ മന്ത്രി കൈമാറി.

അഹീെ ൃലമറ ലോ അക്കാദമി: ബി.ജെ.പി നേതാവ്‌ അയ്യപ്പന്‍ പിള്ളയുടെ രാജിയും വ്യാജമോ ?
ബയ്‌ലി പാലം പോലെയുളള സമാന്തര പാലം സൗജന്യമായി നിര്‍മ്മിച്ച്‌ നല്‍കണമെന്നായിരുന്നു സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്‌. കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത്‌ പാലത്തിന്‌ ബലക്ഷയം ഉണ്ടെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്‌.

ഇതു പോലെയുള്ള അടിയന്തിര ഘട്ടങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും സൈന്യം സേവന പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാറുണ്ട്‌. പാലത്തിന്റെ തൂണുകള്‍ക്ക്‌ ബലക്ഷയം സംഭവിച്ചതിനാല്‍ കരസേനയുടെ എഞ്ചിനിയറിംഗ്‌ വിഭാഗം അടിയന്തിരമായി സ്ഥലം സന്ദര്‍ശിക്കണമെന്നാണ്‌ സംസ്ഥാന പൊതുമരാമത്ത്‌ മന്ത്രി ആവശ്യപ്പെട്ടിരുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക