Image

ബുദ്ധമത ആചാര്യന്‍ ദലൈലാമ ആന്ധ്രപ്രദേശ്‌ സന്ദര്‍ശനത്തിന്‌

Published on 09 February, 2017
ബുദ്ധമത ആചാര്യന്‍ ദലൈലാമ  ആന്ധ്രപ്രദേശ്‌  സന്ദര്‍ശനത്തിന്‌
അമരാവതി: ബുദ്ധമത ആത്മീയാചാര്യന്‍ ദലൈലാമ രണ്ടുദിന സന്ദര്‍ശനത്തിനായി ആന്ധ്രാപ്രദേശ്‌ തലസ്ഥാനമായ അമരാവതിയിലെത്തി. ആന്ധ്രാപ്രദേശ്‌ നിയമസഭ സംഘടിപ്പിക്കുന്ന നാഷണല്‍ വിമന്‍സ്‌ പാര്‍ലമെന്‍റില്‍ സംബന്ധിക്കുന്നതിനു വേണ്ടിയാണ്‌ അദ്ദേഹം എത്തിയത്‌. ഇത്‌ രണ്ടാം തവണയാണ്‌ ദലൈലാമ ആന്ധ്രയിലെത്തുന്നത്‌. 2006ല്‍ ബുദ്ധമത കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനു വേണ്ടിയും അദ്ദേഹം ഇവിടെ എത്തിയിരുന്നു. 

വിജയവാഡ വിമാനത്താവളത്തിലെത്തിയ ദലൈലാമയെ സ്‌പീക്കര്‍ കെ.ശിവപ്രസാദ റാവുവും മന്ത്രിമാരും ചേര്‍ന്ന്‌ സ്വീകരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക