Image

സമത്വവും അസമത്വവും (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 09 February, 2017
സമത്വവും അസമത്വവും (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
എന്നേക്കാള്‍ ഒരുരൂപ കൂടുതലുള്ളവനും ഞാനും , എന്നേക്കാള്‍ പൊക്കം കൂടിയവര്‍, എന്നേക്കാള്‍ വേഗത്തിലോടുന്നവന്‍ എന്നേക്കാള്‍ സുന്ദരമുഖമുള്ളവര്‍, എന്നേക്കാള്‍ ബുദ്ധിശക്തി കൂടിയവര്‍ ഇങ്ങനെപോവുന്നു ഈലോകത്തെ അതുല്യതയുടെ നീണ്ട ഒരുപട്ടിക. എവിടെനോക്കിയാലും അസംതൃപ്തി, പരാതികള്‍ .ഒന്നിനും ഒരുശാശ്വതപരിഹാരം കാണുന്നുമില്ല.

ആധുനികലോകത്തില്‍ വ്യത്യസ്ത്തത കൂടുതല്‍ കൂട്ടിച്ചേര്ത്തുകൊണ്ടിരിക്കുന്നു. പുരുഷനും സ്ത്രീയും എന്നുള്ള അവസ്ഥമാറി ആതുരണ്ടുമല്ലാത്ത ഒരുവിഭാഗം. എല്ലാവരും അവകാശങ്ങള്‍ പിടിച്ചെടുക്കുന്നതിലുള്ള പോരാട്ടത്തിലാണ്..

ആരാണ് എല്ലാ അവകാശങ്ങള്‍ക്കും വിലങ്ങുതടിആരുവേണം അവകാശങ്ങള്‍ സാധിച്ചു കൊടുക്കുവാന്‍? ഈസാഹചര്യം ആരെങ്കിലും മനപ്പൂര്‍വം സൃഷ്ട്ടിക്കുന്നതോ, വിധിയോ, ഭാഗ്യമോ, ഈശ്വരാനുഗ്രമോ ശാപമോ? എന്തായാലും ഒരുനല്ലപറ്റം ജനത എല്ലാരാജ്യങ്ങളിലും അസന്തുഷ്ട്ടര്‍. ഇതിനു എന്തെങ്കിലും പരിഹാരമുണ്ടോ?

ആര്‍ക്കെങ്കിലും ഈകളിക്കളം സമതുല്യതയില്‍ കൊണ്ടുവരുവാന്‍ പറ്റുമോ? നാം ഈഅതുല്യതക്കു ഒരുപാട്‌പേരുകള്‍ ഇട്ടിട്ടുണ്ട് കാരണങ്ങളും എഴുതിവ്യച്ചിട്ടുണ്ട് ബൂര്‍ഷ്വാവിസം ,സേഛ്ഛാധിപത്യം, മുതലാളിത്തം, അടിമത്തം, ഇങ്ങനേ പോവുന്നുകാരണങ്ങള്‍. പരിഹാരമോ സോഷ്യലിസം, കമ്മ്യൂണിസം വേറേയും ഇസങ്ങള്‍. ഇതില്‍ പലതും പലേകാലങ്ങളിലും പലേസ്ഥലങ്ങളിലും പരീക്ഷിച്ചു നോക്കി എന്നാല്‍ വിജയിച്ചിട്ടില്ല. പരാജയകാരണങ്ങള്‍ പലപ്പോഴും യാഥാര്‍ഥ്യം മനസിലാക്കാതെ പലരുടേയും തലയില്‍ കെട്ടിവയ്ക്കുന്നു. മോശം ഭരണകര്‍ത്താക്കള്‍, അഴിമതി, പുറം രാജ്യങ്ങളുടെ ഇടപെടലുകള്‍ ഇങ്ങനാണുകാരണങ്ങളുടെ കണക്ക്.
തുല്യതയുടെ മുന്നില്‍ പലേ വേലികളും ഉണ്ട് അതില്‍ ഏറ്റവുംവല്യമതില്‍ കെട്ടിയിരിക്കുന്നത് പണംകൊണ്ടാണ്. ഈമതില്‍ ചാടിക്കടക്കുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം പലപ്പോഴുീ നാടന്‍ഭാഷയില്‍കേള്‍ക്കുന്നതാണ് "എങ്ങിനേങ്കിലുംപത്തുകാശുണ്ടാക്കണം" ഈഓട്ടത്തില്‍നാംപലപ്പോഴുംഅറിഞ്ഞുംഅറിയാതേയുംമറ്റുള്ളവരെഅവഗണിക്കുീ അതുല്യതസൃഷ്ട്ടിക്കപ്പെടുന്നു.

പഴയനിയമപുസ്തകത്തില്‍ മനുഷ്യന്റെ ഈഅസമത്ത്വം എഴുതിയിട്ടുണ്ട്. ദൈവംപോലും ചേരിതിരിഞ്ഞു മനുഷ്യനെ തമ്മിലടിപ്പിക്കുന്നുണ്ട്. അതിനുശേഷം ഇതിനേക്കുറിച്ചുപഠനം നടത്തി ചാള്‍സ് ഡാര്‍വിനും ഒരുനിഗമനത്തില്‍എത്തി "സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് "
പരിണാമസിദ്ധാന്തവും എല്ലാ ജീവജാലങ്ങളുടേയും നിലനില്‍പ്പും വളര്‍ച്ചയും തളര്‍ച്ചയും എല്ലാം നാംമനസിലാക്കിയിട്ടുണ്ട്. എന്നാല്‍ മനുഷ്യനില്‍ മാത്രമേയുള്ളു തമ്മില്‍ തമ്മിലുള്ള അതിജീവിക്കുന്നതിനുള്ള ശ്രമം അഥവാ എല്ലാവരേയും കടത്തിവെട്ടണം എന്നുള്ള വാശി.. ഒന്നു ശാരീരികം രണ്ട് മാനസികം.

ഈമാനസികമായ സര്‍വൈവല്‍ ആണു മനുഷ്യനെ മൃഗങ്ങളില്‍നിന്നും വേര്‍തിരിക്കുന്നത്. ചില .മൃഗങ്ങള്‍ ഇരയെപിടിക്കുന്നതിനും ഇണയെതേടുന്നതിനും ശാരീരികബലവും അല്‍പ്പം കൗശലവും ഉപയോഗിക്കുന്നു. എന്നാലും ഈജന്തുസഹജമായ രീതികള്‍ നേരത്തെ തയ്യാറാക്കിയിട്ടുള്ളവയും മാറ്റമില്ലാത്തവയും. മൃഗങ്ങള്‍ തങ്ങളുടെ ഒരുകഴിവും പരിഭോഷിപ്പിക്കുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനും പ്രാപ്തരല്ല. ഇവിടെയാണു മനുഷ്യനും മൃഗങ്ങളുംതമ്മിലുള്ള ഭിന്നത തുടങ്ങുന്നത്.

മനുഷ്യനിലെ സര്‍ഗ്ഗശക്തി, ഭാവന എങ്ങിനെ എവിടെ ഏതുകാലഘട്ടത്തില്‍ ഉടലെടുത്തു എന്നത് ഇന്നും ഒരുപരിപൂര്‍ണ ഉത്തരമില്ലാത്ത ചോദ്യം മാത്രം. സൈന്‍സും മതങ്ങളും പലേഉത്തരങ്ങളും വ്യാഖ്യാനങ്ങളും ഈവിഷയത്തിനു നല്‍കുന്നുണ്ട് എന്നാല്‍ ഒന്നുംഒരുപരിപൂര്‍ണ ഉത്തരമല്ല.
ഇവിടുത്തെ ചിന്താവിഷയം മനുഷ്യനിലെ അതുല്യതഅതാണ്. ഇത ്‌നമ്മുടെ ജന്മനായുള്ള സ്വഭാവമോ അതോ പിനീടുനമ്മില്‍ വളരുന്നതോ ?

മത്സരപ്രവണത നമ്മുടെ ക്രോമസോമുകളില്‍ അഥവാ ജീനില്‍ ഒളിഞ്ഞുകിടക്കുന്നു എന്നുകാണുന്നതില്‍ തെറ്റുണ്ടോ? ആദിമമനുഷ്യന്‍ അവന്റെ ഭാവന ഉപയോഗിച്ചുവേട്ടയാടുന്നതിനുള്ള ഉപകരണങ്ങള്‍ നിര്‍മ്മിച്ചു അതേ രീതിയില്‍ത്തന്നെ അവന്‍ ഉത്ഭവസ്ഥാനത്തുനിന്നും ഈഭൂമിയുടെ നാനാഭാഗത്തേക്കുംകുടിയേറ്റം നടത്തി ഭക്ഷണം തേടിയായിരിക്കണം. മാംമസഭോജിധാന്യങ്ങളും ഭക്ഷിക്കുവാന്‍ തുടങ്ങി.

അടുത്തതായി നോക്കേണ്ടത്, നമ്മുടെ സ്വാര്‍ത്ഥത, അതുംസര്‍വൈവലിന്‍റ്റെഭാഗമാണോ? മനുഷ്യന്‍ ജനനംമുതലേ സെല്‍ഫിഷ് ആണ്. ആസ്വാര്ത്ഥതയും മത്സരവുംഒരുമിച്ചു വളര്‍ന്നുനാംകാണുന്ന അതുല്യതക്കുരൂപം കൊടുത്തു. ജീവിതത്തിന്റെ എല്ലാരംഗങ്ങളിലും നാംകാണുന്നതല്ലേ എനിക്കുനിന്നേക്കാള്‍ വേഗത്തില്‍ ഓടണം, ആരേക്കാളും കൂടുതല്‍പണമുണ്ടാക്കണം എന്നെല്ലാമുള്ള വാശി. മൂന്നാമതൊരു പ്രവണതകൂടിനമ്മില്‍ പ്രവേശിച്ചുഅത് അസൂയ ഇവിടെനിന്നുംമാനുഷ്യന്‍ ആക്രമാസക്തനായി.
നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം നോക്കൂ എല്ലാസ്കൂളുകളും ഒരുപോലെആണോ കുട്ടികളെപ ടിപ്പിക്കുന്നത് ? എല്ലാവര്‍ക്കുംപരീക്ഷയില്‍ ഒരുപോലാണോ മാര്‍ക്കു കിട്ടുന്നത്? എല്ലാജോലികള്‍ക്കും ഒരുപോലാണോ കൂലികിട്ടുന്നത്? നാം നല്ലതിനെന്നു കരുതിചെയ്യുന്ന പലേകാര്യങ്ങളും ഇവിടെസാമൂഹിക അതുല്യതയാണു വളര്‍ത്തുന്നത്..

മനുഷ്യന്‍ ജനിക്കുന്നതുതന്നെ പലേകോലങ്ങളിലും, രൂപങ്ങളിലും നിറങ്ങളിലും. സൗന്ദര്യവും വികൃതിയും ഉയരവ്യത്യാസം ഇതെല്ലാം എങ്ങിനെനമ്മളില്‍ ഉടലെടുത്തു? ഇതിനെല്ലാം എന്തെങ്കിലും പരിഹാരമുണ്ടോ? മനുഷ്യനെനന്നാക്കിയെടുക്കണം എന്നുള്ള ചിന്തയില്‍പലേ പ്രസ്ഥാങ്ങളും രൂപമെടുത്തു. എന്നാല്‍ അവയെല്ലാം ഉപദ്രവങ്ങളാണുകൂടുതല്‍ വരുത്തിവയ്ച്ചിട്ടുള്ളത് ഉദാഹരണത്തിന് മതങ്ങള്‍.

ഇതുപോലെ അനേകം സംഘടനകളും, വിശ്വാസങ്ങളും നമുക്കുണ്ട്.ഒരര്‍ഥത്തില്‍ ഇവയെല്ലാം ചെയ്യുന്നത് മനുഷ്യനെ ഭിന്നിപ്പിക്കുകയാണ്. പലര്‍ക്കും പരാതികളും,അവകാശങ്ങളുടെ കണക്കുകളുമാണുള്ളത്.

ഒരുവന്റെ അവകാശംമറ്റൊരുവന്റെ അവകാശലംഘനവും ആകാമെന്ന് നാം ഓര്‍ക്കുന്നില്ല.

പലപ്പോഴും കേള്‍ക്കുന്ന വാചകങ്ങള്‍ ആണ് സാമൂഹ്യനീതി, പ്രതികൂലാവസ്ഥ എന്നെല്ലാം. നിയമങ്ങള്‍ സൃഷ്ടിക്കാം, പ്രസംഗങ്ങള്‍ നടത്താം പുസ്തകങ്ങള്‍ എഴുതാം എന്നാല്‍ സമതുല്യതക്കുവേണ്ടി ഒരുപുതിയ മനുഷ്യസമൂഹത്തെത്തന്നെ സൃഷ്ടിക്കേണ്ടിവരും.

നമ്മുടെമനസുകളില്‍ കെട്ടിപൊക്കിയിട്ടുള്ളവേര്‍പാടിന്റെ മതിലുകള്‍ ഇടിച്ചുനിരത്തിയാല്‍, മനുഷ്യനെമറ്റൊരു സഹജീവിയായി നാംകാണും നമ്മുടെവേദനയും സന്ദോഷവുംഅവനിലുംകാണും.ഇ തൊരാധ്യത്തെ പടിയായിരിക്കും ഈഭിന്നതകള്‍ നാംതന്നെ സൃഷ്ട്ടിച്ചവനാം തന്നെപരിഹാരവും കാണണം..
സമത്വവും അസമത്വവും (ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക