Image

ജോസഫ് മണലൂര്‍ ഏബ്രഹാം (ബിജോയ് 35) പെന്‍സില്‍വേനിയായില്‍ നിര്യാതനായി

രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ Published on 09 February, 2017
ജോസഫ് മണലൂര്‍  ഏബ്രഹാം (ബിജോയ് 35) പെന്‍സില്‍വേനിയായില്‍ നിര്യാതനായി
ഫിലാഡല്‍ഫിയ:  ഇരിങ്ങാലക്കുട മണലൂര്‍ വീട്ടില്‍ ഡോക്ടര്‍ വര്‍ക്കി ഏബ്രഹാമിന്റെയും ഡോക്ടര്‍ റാണി ഏബ്രഹാമിന്റെയും മകന്‍ ജോസഫ് മണലൂര്‍ ഏബ്രഹാം (ബിജോയ്35) ഫെബ്രുവരി 5 ന് ഞായറാഴ്ച പെന്‍സില്‍വേനിയയില്‍ നിര്യാതനായി.

പെന്‍സില്‍വനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റേഴ്‌സ് ഡിഗ്രിഎടുത്തശേഷം വാന്‍ഗാര്‍ഡ് ഗ്രൂപ്പിന്റെ പബ്ലിക്ക് അകൗണ്ടന്റും ഫിനാന്‍ഷ്യല്‍പ്ലാനറുമായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.സെന്റ്നൊബെര്‍ട്ട്‌സ്കാത്തലിക്യംങ്ങ് അഡല്‍റ്റ് മിനിസ്ട്രി ലീഡറുംആത്മീയ പ്രവര്‍ത്തകനുമായിരുന്നു. ഡോക്ടര്‍ ആന്റണി ഏബ്രഹാം, ജേക്കബ്ബ് ഏബ്രഹാം എന്നിവര്‍ സഹോദരങ്ങളാണ് .

പൊതുദര്‍ശനം 12 ന്ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെയും, സംസ്‌ക്കാര ശുശ്രൂഷകള്‍ 13ന്തിങ്കളാഴ്ച രാവിലെ 8 :30 മുതല്‍ 10 :30 വരെയും ഫിലഡെല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍കത്തോലിക്കാ ദേവാലയത്തില്‍ (
608 Welsh Road , Philadelphia , PA 19115) നടത്തപ്പെടും. തുടര്‍ന്ന് മൃതദേഹം ബൈബറി റോഡിലുള്ള ഫോറെസ്റ്റ് ഹിത്സ് സെമിത്തേരിയില്‍ സംസ്‌കരിയ്ക്കും (25 Byberry Road , Huntingdon Valley , PA 19006). 
ജോസഫ് മണലൂര്‍  ഏബ്രഹാം (ബിജോയ് 35) പെന്‍സില്‍വേനിയായില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക