Image

ശശികല ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തി; ഗവര്‍ണറുടെ തീരുമാനം നാളെ

Published on 09 February, 2017
 ശശികല ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തി; ഗവര്‍ണറുടെ തീരുമാനം നാളെ

ചെന്നൈ: തമിഴ്‌നാട്ടിലെ അധികാര തര്‍ക്കത്തില്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തി. തന്നെ പിന്തുണയ്‌ക്കുന്ന 130 എം.എല്‍.എമാരുടെ പിന്തുണ വിവരങ്ങള്‍ ഗവര്‍ണര്‍ക്ക്‌ ശശികല കൈമാറിയിട്ടുണ്ട്‌. നേരത്തെ പനീര്‍ശെല്‍വവുമായും ഗവര്‍ണര്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. 

അതേ സമയം തര്‍ക്കത്തില്‍ ഗവര്‍ണര്‍ നാളെ തീരുമാനം പ്രഖ്യാപിക്കും.ജയലളിതയുടെ ശവകുടീരത്തിലെത്തി ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച ശേഷമായിരുന്നു ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കാണാനായി ശശികല രാജ്‌ഭവനിലേക്ക്‌ പോയിരുന്നത്‌.
 ശശികലയ്‌ക്കൊപ്പം പത്തുപേരാണ്‌ ഗവര്‍ണറെ സന്ദര്‍ശിച്ചത്‌.


വൈകീട്ട്‌ അഞ്ച്‌ എം.എല്‍.എമാര്‍ക്കൊപ്പമാണ്‌ ഒ.പനീര്‍ശെല്‍വം ഗവര്‍ണറെ കണ്ടിരുന്നത്‌. തന്റെ രാജി നിര്‍ബന്ധിച്ച്‌ എഴുതിവാങ്ങിയതാണെന്നും രാജി പിന്‍വലിക്കാന്‍ അനുവദിക്കമെന്നും പനീര്‍ശെല്‍വം ഗവര്‍ണറോട്‌ പറഞ്ഞിരുന്നു

ഗവര്‍ണറുമായ ചര്‍ച്ചയ്‌ക്ക്‌ ശേഷം മാധ്യമങ്ങളെ കണ്ട പനീര്‍ശെല്‍വം ധര്‍മ്മം ജയിക്കും, നല്ലത്‌ നടക്കുമെന്നും പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക