Image

രാജമൗലിയുടെ മഹാഭാരതത്തില്‍ രജനിയും ആമിറും മോഹന്‍ലാലും വേഷമിടുന്നു ?

Published on 09 February, 2017
രാജമൗലിയുടെ മഹാഭാരതത്തില്‍ രജനിയും ആമിറും മോഹന്‍ലാലും വേഷമിടുന്നു ?
 ബാഹുബലിയുടെ രണ്ടാം ഭാഗത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന, 400 കോടി ബഡ്‌ജറ്റില്‍ ഒരുക്കുന്ന മഹാഭാരത ചിത്രത്തില്‍  മോഹന്‍ലാലും രജനീകാന്തും ആമിര്‍ഖാനും വേഷമിടുന്നു 


ബാഹുബലി രണ്ടാം ഭാഗത്തിന്റെ വര്‍ക്ക്‌ പൂര്‍ത്തിയയാലേ മഹാഭാരതത്തിന്റെ പണിപ്പുരയിലേക്ക്‌ കടക്കുകയുള്ളൂവെന്ന്‌ സംവിധായകന്‍ രാജമൗലി മുന്‍പ്‌ അറിയിച്ചിരുന്നു.


മഹാഭാരത്തെ അടിസ്ഥാനമാക്കി 400 കോടി രൂപ ബഡ്‌ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ്‌ സംവിധായകനോട്‌ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്‌.നേരത്തെ ഗരുഡ എന്നു പേരിട്ട്‌ മഹാഭാരതം ആസ്‌പദമാക്കി രാജമൗലി ചിത്രമൊരുക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

എന്നാല്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ 4 വര്‍ഷം വേണ്ടി വരുമെന്നും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ചിത്രം ചെയ്യാന്‍ കഴിയില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളായ ആമിര്‍ഖാന്‍, രജനീകാന്ത്‌, മോഹന്‍ലാല്‍ തുടങ്ങിയവരാണ്‌ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്‌. ഈ മൂന്നു താരങ്‌ഹളെയും മനസ്സില്‍ കണ്ടാണ്‌ രാജമൗലി ചിത്രം പ്ലാന്‍ ചെയ്യുന്നത്‌ എന്ന റിപ്പോര്‍ട്ടുകളാണ്‌ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക