Image

ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2017 പ്രവര്‍ത്തനം: തിരി തെളിച്ചു

(പി ഡി ജോര്‍ജ് നടവയല്‍) Published on 09 February, 2017
ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2017 പ്രവര്‍ത്തനം: തിരി തെളിച്ചു
ഫിലഡല്‍ഫിയ: വിവിധ സാംസ്കാരിക ലക്ഷ്യങ്ങളോടെ വ്യത്യസ്തമേഖലകളില്‍  കര്‍മ്മം കുറിച്ച, 15 സാമൂഹിക സംഘടനകളുടെ ഒരേസ്വര വേദിയയയ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, 2017 വര്‍ഷത്തില്‍, ചെയര്‍മാന്‍ റോണി വര്‍ഗീസ്സിന്റെ നേതൃത്വത്തില്‍ ഫിലഡല്‍ഫിയാ കേന്ദ്രീകരിച്ച് തിêവോണവും കേരള ദിനാഘോഷവും തത്തുല്ല്യമായ ആഘോഷങ്ങളും, ആഗോള മലയാണ്മയുടെ പ്രഭാവത്തിനു മാറ്റുകൂട്ടുന്ന വിധത്തില്‍ നടത്തുന്നതിëള്ള ചുവടുവയ്‌പ്പെന്ന നിലയില്‍, ഒന്‍പതു തിരിയിട്ട ഭദ്രദീപം കൊളുത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. 

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി വര്‍ഗീസ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്മാര്‍, തമ്പി ചാക്കോ (ഫൊക്കാനാ പ്രസിഡന്റ്), ഫാ. ഷിബു വി മത്തായി (ഫിലഡല്‍ഫിയ എക}മെനിക്കല്‍ ഫെലോഷിപ് ചെയര്‍മാന്‍), അശോകന്‍ വേങ്ങശ്ശേരി (സാഹിത്യകാരന്‍), സുമോദ് നെല്ലിക്കാലാ (ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറല്‍ സെക്രട്ടറി), ടി എ തോംസണ്‍( ട്രൈസ്റ്റേറ്റ് കേരളാ ഫോറം ട്രഷറാര്‍), ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷ ചെയര്‍മാന്‍ രാജന്‍ സാമുവേല്‍, കേരള ദിനാഘോഷ ചെയര്‍മാന്‍ സജി കരിംകുറ്റി എന്നിവര്‍ തിരി തെളിച്ചു.

"മാനുഷരെല്ലാരുമൊന്നെന്ന ആമോദത്തിരുവോണം' സെപ്റ്റംബര്‍ 3 ഞായറാഴ്ച്ചയും "കേരളം ദൈവത്തിന്റെ സ്വന്തം നാടാകയാല്‍  നാം ഇനിയുമേറെ നല്ലവരാകണം' എന്ന കേരള ദിനാഘോഷം നവംബര്‍ ആദ്യ വാരത്തിലും ഗംഭീരാമാക്കുവാന്‍ ആസൂത്രണങ്ങളുമായി ട്രൈസ്റ്റേറ്റ് കേരളാ ഫോറം ടീം ഭദ്രദീപനാള പ്രഭയേറ്റുവാങ്ങി.

ഐക്യവേദികളുടെ പ്രസക്തിയെക്കുറിച്ച് ഫാ. ഷിബു വി മത്തായി ഉദ്ഘാടന വചസ്സുകള്‍ നിറച്ച് പ്രസംഗിച്ചു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം കഴിഞ്ഞ 13 വര്‍ഷമായി നടത്തുന്ന "അമേരിക്കന്‍ മലയാള ഐക്യപ്രവര്‍ത്തനങ്ങളെയും' സാംസ്കാരിക പരിപാടികളെയും ഫാ. ഷിബു വി മത്തായി പ്രശംസിച്ചു. ഇന്ത്യയുടെയും കേരളത്തിന്റെയും അനുപമ മേന്മകളെക്കുറിച്ച് അശോകന്‍ വേങ്ങശ്ശേരിയും പ്രസംഗിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിന സന്ദേശവും അശോകന്‍ വേങ്ങശ്ശേരി അവതരിപ്പിച്ചു.

ചെയര്‍മന്‍ റോണി വര്‍ഗീസ്സ് 2017 വര്‍ഷത്തെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.

യോഗാരംഭത്തില്‍ മുന്‍ ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി തോമസ് പോള്‍, സുരേഷ് നായര്‍ എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക് ഓഫീസ് കൈമാറി. നൈസീ വര്‍ഗീസിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്.

മുന്‍ ചെയര്‍മാന്മാരായ തമ്പി ചാക്കോ, ജോര്‍ജ് ഓലിക്കല്‍ (ട്രൈസ്റ്റേറ്റ് കേരളാ ഫോറം എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍, ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസ്സിയേഷന്‍ വൈസ് പ്രസിഡന്റ്, പ്രസ്ക്ലബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ സെക്രട്ടറി), ജോബി ജോര്‍ജ് (പ്രസ്ക്ലബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ്), പി ഡി ജോര്‍ജ് നടവയല്‍ (കേരളാ എക്‌സ്പ്രസ് ഫിലഡല്ഫിയാ ബ്യൂറോ ചീഫ്, ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസ്സിയേഷന്‍ ജനറല്‍ സെക്രട്ടറി, പിയാനോ പ്രസിഡന്റ്), ജീമോന്‍ ജോര്‍ജ് (ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഭരണ സമിതി അംഗം), സുധാ കര്‍ത്താ (ട്രൈസ്റ്റേറ്റ് കേരളാ ഫോറം എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍, എന്‍ എസ്സ് എസ്സ് ഭാരവാഹി), അലക്‌സ് തോമസ് (പമ്പ പ്രസിഡന്റ്), കുര്യന്‍ രാജന്‍ (കോട്ടയം അസ്സോസിയേഷന്‍ ചാരിറ്റി ചെയര്‍മാന്‍), രാജന്‍ സാമുവേല്‍ (ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷ ചെയര്‍മാന്‍), ഫീലിപ്പോസ് ചെറിയാന്‍ (ട്രൈസ്റ്റേറ്റ് കേരളാ ഫോറം എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍, ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസ്സിയേഷന്‍ വൈസ് പ്രസിഡന്റ്), ഫാ. ഫിലിപ് മോഡയില്‍, തിêവല്ലാ അസ്സോസിയേഷന്‍ പ്രസിഡന്റ് തോമസ്æട്ടി ഈപ്പന്‍, റാന്നി അസ്സോസിയേഷന്‍ പ്രസിഡന്റ് സജി കരിംകുറ്റി, സെമിയോ സെക്രട്ടറി സാജൂ മാത്യു, ഫിലി സ്റ്റാര്‍ പ്രസിഡന്റ് ഷെറീഫ് അലിയാര്‍, ഏഷ്യാനെറ്റ് ഓണറ റി റീജിയണല്‍ ചീഫ് കറസ്‌പോണ്ടന്റും ഈ മലയാളി ഓണറ റി എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും കേരളാ എക്‌സ്പ്രസ് ഫിലഡല്ഫിയാ ബ്യൂറോ ഓണറ റി മാനേജêം, ഓവര്‍ സീസ് റസിഡന്റ് മലയാളീസ് അസ്സോസ്സിയേഷന്‍ സ്‌പോക്‌സ്‌പേഴ്‌സണുമായ വിന്‍സന്റ് ഇമ്മാനുവേല്‍, മലയാളം വാര്‍ത്താ മനേജര്‍ ഏബ്രാഹം മാത്യു, കൈരളി ഫിലഡല്ഫിയാ കറസ്‌പോണ്ടന്റ് ജിജി കോശി, ഏഷ്യാനെറ്റ് ഫിലഡല്‍ഫിയാ ഛായാഗ്രാഹകന്‍ അരുണ്‍ കോവാട്ട്, കൈരളി ഫിലഡല്ഫിയാ ഛായാഗ്രാഹകന്‍ സജിന്‍ തിരുവല്ല എന്നിവരും, ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഫിലഡല്ഫിയാ ചാപ്റ്റര്‍, പമ്പ, കോട്ടയം അസ്സോസിയേഷന്‍, പിയാനോ, ലാനാ, നാട്ടുക്കൂട്ടം, ഓര്‍മ്മ, എന്‍ എസ്സ് എസ്സ്, എസ് എന്‍ ഡി പി എന്നീ സംഘടനകളുടെ പ്രതിനിധികളും ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി വര്‍ഗീസ് സ്വാഗതവും ജനറല്‍ സെക്രട്ടറി സുമോദ് നെല്ലിക്കാലാ നന്ദിയും പ്രകാശിപ്പിച്ചു. സെക്രട്ടറി ജോഷി æര്യാക്കോസ് എം സി ആയിരുന്നു.

അനൂപ് ഏ ജെ, ബിജു ഏബ്രാഹം, ജേസണ്‍ വര്‍ഗീസ്, ടി ജെ തോംസണ്‍ എന്നിവരുടെ സംഗീത മേള മന്ദ്രമധുരമായി. ട്രൈസ്റ്റേറ്റ് കേരളാ ഫോറം സെക്രട്ടറിയായി ജോഷി æര്യാക്കോസ്സും, ജോയിന്റ് ട്രഷറാറായി ലെനോ സ്കറിയായും നേതൃത്വം നല്കുന്നു. മാദ്ധ്യമ സൗഹൃദം വിന്‍സന്റ് ഇമ്മാനുവേല്‍ ഭംഗിയാക്കും.

രാജന്‍ സാമുവേല്‍ ചെയര്‍മാനായ ഓണാഘോഷ സമിതിയുടെ നേതൃത്വത്തില്‍ തിêവോണവും, സജി കരിംകുറ്റി ചെയര്‍മാനായ കേരളാ ദിനാഘോഷ സമിതിയുടെ സാരഥ്യത്തില്‍ കേരളാ ഡേയും, ദിലീപ് ജോര്‍ജ് ചെയര്‍മാനായ സ്‌പോട്‌സ് സമിതി നേതൃത്വം നല്കുന്ന സ്‌പോട്‌സ് മത്സരങ്ങളും, പി ഡി ജോര്‍ജ് ചെയര്‍മാനായ സാഹിത്യ സമിതി നേതൃത്വം നല്കുന്ന സാഹിത്യ സമ്മേളനങ്ങളും മത്സരങ്ങളും, മോഡി ജേക്കബ് നേതൃത്വം കൊടുçന്ന കര്‍ഷകരത്‌നം അവാര്‍ഡ് ജേതാവിനെത്തേടിയുള്ള അടുക്കളത്തോട്ട മത്സരവും ഈ വര്‍ഷം മുഖ്യ കാര്യ പരിപാടികളാക്കും. ഓണ സദ്യí് ജോണ്‍ പി വര്‍ക്കി, റോയി സാമുവേല്‍ എന്നിവര്‍ താക്കോല്‍ സ്ഥാനം വഹിക്കും. സാംസ്കാരിക ഇനങ്ങള്‍ അനൂപ് ഏ ജെയും, പൊതുജന സമ്പര്‍ക്ക പരിപാടികള്‍ മാത്യുസണ്‍ സക്കറിയായും, അവാര്‍ഡ് നിര്‍ണ്ണയ കാര്യങ്ങള്‍ അലക്‌സ് തോമസ്സും, അതിഥി സത്ക്കാരകാര്യങ്ങള്‍ ജിനുമോന്‍ തോമസ്സും, ഘോഷയാത്രാകാര്യങ്ങള്‍ ശോശാമ്മ ചെറിയാന്‍ (പമ്പാ വൈസ് പ്രസിഡന്റ്), æര്യന്‍ പോളച്ചിറയ്ക്കല്‍ എന്നിവരും പ്രവര്‍ത്തനനിധി സമാഹരണ നേതൃത്വം സെബാസ്റ്റ്യന്‍ മാത്യുവും നിര്‍വഹിക്കും.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2017 പ്രവര്‍ത്തനം: തിരി തെളിച്ചുട്രൈസ്റ്റേറ്റ് കേരളാ ഫോറം 2017 പ്രവര്‍ത്തനം: തിരി തെളിച്ചുട്രൈസ്റ്റേറ്റ് കേരളാ ഫോറം 2017 പ്രവര്‍ത്തനം: തിരി തെളിച്ചുട്രൈസ്റ്റേറ്റ് കേരളാ ഫോറം 2017 പ്രവര്‍ത്തനം: തിരി തെളിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക