Image

എന്‍.എ.സി.ഒ.ജി 2017 പ്രമോഷണല്‍ മീറ്റിംഗ് ന്യൂയോര്‍ക്കിലും, ന്യൂജേഴ്‌സിയിലും.

സാം മാത്യു, ഡാളസ് Published on 09 February, 2017
എന്‍.എ.സി.ഒ.ജി 2017 പ്രമോഷണല്‍ മീറ്റിംഗ് ന്യൂയോര്‍ക്കിലും, ന്യൂജേഴ്‌സിയിലും.
ഡാളസ്: വടക്കേ അമേരിക്കയിലെ ചര്‍ച്ച ഓഫ് ഗോഡ് വിശ്വാസ സമൂഹത്തിന്റെ ഐക്യവേദിയായ NACOG – ന്റെ ഇരുപത്തിരണ്ടാമത് സമ്മേളനം 2017 ജൂലൈ 1316 വരെ ഹ്യൂസ്റ്റണ്‍ നോര്‍ത്ത് ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് നടത്തപ്പെടും. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ ഒത്തൊരുമ സമ്മേളനത്തിനു ഇതു രണ്ടാം തവണയാണു ഹ്യൂസ്റ്റണ്‍ ആതിഥേയത്വം വഹിക്കുന്നത്.

തിരുവചനത്തിന്റെ ആധികാരികതയും, അന്ത:സത്തയും നഷ്ടമാകാതെ തിരുചനസത്യങ്ങളിലേക്ക് മടങ്ങിവരുവാന്‍ ദൈവജനത്തെ ഉപദേശിക്കുന്ന അനുഗ്രഹീത ശുശ്രൂഷകരായ റവ. പി. ഐ. ഏബ്രഹാം ( കാനം അച്ചന്‍), പാസ്റ്റര്‍ അനീഷ് ഏലപ്പാറ, ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ ഓവര്‍സീയര്‍ റവ. റ്റിം ഹില്‍ എന്നിവര്‍ ഈ ആത്മീക സമ്മേളനങ്ങളില്‍ മുഖ്യപ്രഭാഷകര്‍ ആയിരിക്കും.

സുവിശേഷഘോഷണത്തിനായി ഒരുക്കപ്പെട്ടുകിടക്കുന്ന വിളഭൂമി കണ്ണുകള്‍ ഉയര്‍ത്തി നോക്കുക എന്ന ചിന്താവിഷയത്തിലൂടെ വിശ്വാസ സമൂഹത്തെ പ്രേഷിത പ്രവര്‍ത്തനത്തിനായി സജ്ജരാക്കുകയെന്നതാണു ലക്ഷ്യം എന്നു നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.

കോണ്‍ഫ്രന്‍സ് രജിസ്‌ട്രേഷന്‍, മറ്റ് ക്രമീകരണങ്ങള്‍ എന്നിവയെ കുറിച്ച് വിശദമാക്കുന്ന പ്രമോഷണല്‍ മീറ്റിംഗുകള്‍ വിവിധ പട്ടണങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. ഇവയ്ക്ക് വിശ്വാസ സമൂഹത്തില്‍ നിന്നും സ്വാഗതാര്‍ഹമായ സമീപനമായിരുന്നു ലഭിച്ചതെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്ക് സംസ്ഥാനത്തെ പ്രമോഷണല്‍ മീറ്റിംഗ് ഫെബ്രുവരി 11 ശനിയാഴ്ച വൈകിട്ട് 6:30 നു ക്വീന്‍സ് ചര്‍ച്ച് ഓഫ് ഗോഡില്‍ (222-57 Braddock Ave, Queens Village, NY 11428) വെച്ചും, ന്യൂജേഴ്‌സി പ്രമോഷണല്‍ മീറ്റിംഗ് ഫെബ്രുവരി 12 ഞായറാഴ്ച വൈകിട്ട് 4:30 നു ബെഥേല്‍ ചര്‍ച്ച ഓഫ് ടീനെക്കില്‍ ഗോഡ് (61 Church St, Teaneck, NJ 07666) വെച്ചും നടക്കുന്നതാണു.

റവ. മാത്യു കെ. ഫിലിപ്പ് ( പ്രസിഡന്റ്), റവ.ബെഞ്ചമിന്‍ തോമസ് (വൈസ് പ്രസിഡന്റ്), ബിജു തോമസ് (സെക്രട്ടറി), ബിനോയ് മാത്യു (ട്രഷറര്‍), റോബിന്‍ രാജു ( യൂത്ത് കോര്‍ഡിനേറ്റര്‍) സിസ്റ്റര്‍. ജോളി ജോസഫ് ( വുമണ്‍സ് കോര്‍ഡിനേറ്റര്‍) എന്നിവരാണു നാഷണല്‍ ഭാരവാഹികള്‍.

വാര്‍ത്ത: സാം മാത്യു, ഡാളസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക