Image

ഇന്ത്യയില്‍ രഹസ്യ ആണവ നഗരമുണ്ടെന്ന്‌ പാക്‌ വക്താവ്‌

Published on 09 February, 2017
ഇന്ത്യയില്‍ രഹസ്യ ആണവ നഗരമുണ്ടെന്ന്‌ പാക്‌ വക്താവ്‌

 ഇസ്ലാമാബാദ്‌: ഇന്ത്യ രഹസ്യ ആണവ നഗരം നിര്‍മിക്കുന്നതായി പാക്കിസ്ഥാന്‍റെ ആരോപണം. നിരവധി അണ്വായുധങ്ങളാണ്‌ ഇന്ത്യ സ്വരുക്കൂട്ടിയിരിക്കുന്നത്‌. മേഖലയിലെ സമാധാനം തകര്‍ക്കാനാണ്‌ ഇന്ത്യയുടെ ശ്രമമെന്നും പാക്‌ വിദേശകാര്യ വക്താവ്‌ നഫീസ്‌ സഖറിയ ആരോപിച്ചു.

മാരകമായ ആയുധങ്ങള്‍ ശേഖരിക്കുന്നതില്‍ ഇന്ത്യ കാട്ടുന്ന അമിത ശ്രദ്ധ രാജ്യാന്തര സമൂഹം ശ്രദ്ധയോടെ വീക്ഷിക്കണം. രാജ്യാന്തര സമൂഹത്തിനു മുന്നില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ഗൂഢശ്രമം പൊളിഞ്ഞിരിക്കുകയാണെന്നും നഫീസ്‌ സഖറിയ പറഞ്ഞു.

അതേസമയം, പാക്കിസ്ഥാന്‍റെ ആരോപണത്തെ ഇന്ത്യന്‍ വിദേശകാര്യ വക്താവ്‌ വികാസ്‌ സ്വരൂപ്‌ ഇത്‌ വെറും കള്ളക്കഥ മാത്രമാണെന്നുതള്ളിക്കളഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക