Image

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍: ടീസര്‍ ഇന്ന്

ആശ പണിക്കര്‍ Published on 09 February, 2017
മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍: ടീസര്‍ ഇന്ന്
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ ഇന്ന് പുറത്തിറങ്ങും. ചിത്രം റിലീസ് ചെയ്യുന്ന ചുരുക്കം ചില തിയേറ്ററുകളിലായിരിക്കും ഈ ചിത്രം പ്രദര്‍ശിപ്പിക്കുക. അന്നു തന്നെ യൂട്യൂബിലൂടെയും ചത്രം പുറത്തിറങ്ങും.

അമല്‍ നീരദിന്റെ ബിഗ് ബി പോലെ സ്റ്റൈലിഷ് ആക്ഷന്‍ സിനിമയായിരിക്കും ദ് ഗ്രേറ്റ് ഫാദര്‍. ചിത്രത്തിന്റെ ടീസറിലും ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പോലീസ് സ്റ്റേഷന്‍ പശ്ചാത്തലത്തില്‍ ഉണ്ടാകുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് ടീസറില്‍ ഉണ്ടാവുക. മമ്മൂട്ടിയുടെ മാസ് എന്‍ട്രിയാകും ടീസറിന്റെ മുഖ്യ ആകര്‍ഷണം.

മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോ കാത്തിരിക്കുന്ന ചിത്രമാണ് ദ് ഗ്രേറ്റ് ഫാദര്‍. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. യൂ ട്യൂബ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് സിനിമയുടെ മോഷന്‍ പോസ്റ്റരുകള്‍ മുന്നേറിയത്.

 ഈ വര്‍ഷം മാര്‍ച്ച് 30നാണ് ചിത്രം തിയേറ്ററുകളിലെത്തുക. നവാഗത സംവിധാകനായ ഹനീഫ് അദേനിയാണ് ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. തമിഴ് നടന്‍ ആര്യ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരലിനു ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ദ് ഗ്രേറ്റ് ഫാദര്‍.

ഡേവിഡ് നൈന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഷാന്‍, മാളവിക, ഐ.എം.വിജയന്‍, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക