Image

ലിറ്റില്‍ ശ്രേയ പോളി യുടെ ഗാനം തരംഗം സൃഷ്ഠിച്ചു.

ജിനേഷ് തമ്പി Published on 10 February, 2017
ലിറ്റില്‍ ശ്രേയ പോളി യുടെ ഗാനം തരംഗം സൃഷ്ഠിച്ചു.
ഡാളസ് : വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് നേതൃത്വം കൊടുത്ത  'ടാലെന്റ്‌റ് ഷോ'  യില്‍ താലന്ത് പ്രകടിപ്പിക്കുവാന്‍ എത്തിയ അഞ്ചു വയസ്സുകാരി  ശ്രേയ പോളി ആണ് ഡാലസിലെയും ഫേസ് ബുക്ക് സുഹൃത്തുക്കളുടെയും ഫാന്‍ ആയി മാറിയത്.

'കൈവിടല്ലേ നാഥാ.. തള്ളീടല്ലേ  ദേവാ ...
പ്രാണന്റെ പ്രാണന്‍ യേശുവേ..
നിന്‍ സ്തുതി ഗീതം  ഞങ്ങളുടെ നാവില്‍..
നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം...

നാഥാ നിന്നെ കാണാന്‍, നിന്‍ പാദങ്ങള്‍ പുല്‍കാന്‍...
നിന്‍ കൃപയിന്‍ ആഴം അറിയാന്‍..'

എന്ന് തുടങ്ങുന്ന ഗാനം മന പാഠമാക്കി മനോഹരമായി പാടിയതാണ് ആസ്വാദകരുടെ
ഹൃദയം കവര്‍ന്നത്.

മനോഹരമായി ഈ കൊച്ചു പാട്ടുകാരി പാടി തകര്‍ത്ത പ്പോള്‍ സദസ് കരഘോഷം മുഴക്കി തങ്ങളുടെ അംഗീകാരം നല്‍കി.  ഫേസ് ബുക്കില്‍ ലൈവ് ആയി ഓടിയ ഗാനം ധാരാളം ലൈക്കുകളും സ്‌നേഹഹാദരങ്ങളും ഷെയറുകളും പിടിച്ചു പറ്റി.  WMC AMERICA REGION ഫേസ്ബുക്ക് പേജില്‍ പാട്ടിന്റെ വീഡിയോ കാണാവുന്നതാണ്. മാതാപിതാക്കളായ പോളിയും ഫെബിയും  ഡബ്ല്യൂ, എം. സി. മകള്‍ക് ഒരുക്കിയ അവസരത്തിന് നന്ദി പറഞ്ഞു.

വേള്‍ഡ് മലയാളി  കൗണ്‍സിലിന്റെ റീജിയന്‍, പ്രൊവിന്‍സ് നേതാക്കള്‍ പങ്കുടുത്ത ടാലന്റ് ഷോ ഡാളസിലെ കലാ സ്‌നേഹികള്‍ക്കു ആവേശം പകര്‍ന്നു എന്ന് മാത്രമല്ല ഇനിയും ഇത്തരം പരിപാടികള്‍ നടത്തണം എന്ന് ഭാരവാഹികളോട് സദസ് ആവശ്യപ്പെട്ടതായി പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി. സി. ചാക്കോ, പ്രസിഡന്റ് തോമസ് എബ്രഹാം, ചെയര്‍മാന്‍ തോമസ് ചെള്ളത്, വൈസ് ചെയര്‍ പേഴ്‌സണ്‍ ഷേര്‍ളി ഷാജി, സെക്രട്ടറി വര്ഗീസ് കയ്യാലക്കകത്തു എന്നിവര്‍ അറിയിച്ചു.

റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോക്ടര്‍ ആനി പോല്‍, ഡെപ്യൂട്ടി മേയര്‍ ഓഫ് സ്റ്റാഫ്‌ഫോര്‍ഡ് സിറ്റി കെന്‍ മാത്യു, റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍, റവ. എബ്രഹാം തോട്ടത്തില്‍, ശ്രീ ജോസ് ഓച്ചാലില്‍  മുതലായവയര്‍ കൂടാതെ ഡാളസിലെ ആത്മീയ സാമൂഹിക മണ്ഡലത്തിലെ മാന്യ പ്രഭാവങ്ങളായ റെവ. രാജു ഡാനിയേല്‍, പി. പി. ചെറിയാന്‍, ആന്‍ വര്ഗീസ്, മഹേഷ് പിള്ളൈ, സിജു എബ്രഹാം, ഏലിക്കുട്ടി ഫ്രാന്‍സിസ്, മുതലായവര്‍ പങ്കെടുത്ത ടാലെന്റ്‌റ് ഷോ കലാവിഭവങ്ങള്‍ കൊണ്ട് ധന്യമായതായി അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് എദോ പീറ്റര്‍, തോമസ് മൊട്ടക്കല്‍, സാബു  ജോസഫ് സി. പി. എ., തങ്കമണി അരവിന്ദന്‍, സുധീര്‍ നമ്പ്യാര്‍ മുതലായി വിവിധ മേഖലയില്‍ നിന്നും എത്തിയ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍, പ്രസിഡന്റ് പി. സി. മാത്യു എന്നിവര്‍ കുട്ടികളുടെ മാതാ പിതാക്കളെയും അധ്യാപകരെയും കുട്ടികള്‍ക്കുവേണ്ടി എടുക്കുന്ന ത്യാഗത്തെ ഓര്‍ത്തു അനുമോദനം അര്‍ഹിക്കുന്നുവെന്ന് ഒരു ചോദ്യത്തിന് മറുപടി ആയി പറയുകയുണ്ടായി.  പരിപാടികളില്‍ പങ്കുടുത്ത ഏവര്‍കും പ്രത്യേകിച്ചു സ്‌പോണ്‍സര്‍ മാര്‍ക്കു നന്ദി അറിയിക്കുന്നതായി പ്രൊവിന്‍സ് നേതാക്കള്‍ അറിയിച്ചു.

വാര്‍ത്ത  : ജിനേഷ് തമ്പി

ലിറ്റില്‍ ശ്രേയ പോളി യുടെ ഗാനം തരംഗം സൃഷ്ഠിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക