Image

എന്റെ "കാലാ' എന്നെ കൊണ്ടുപോകല്ലേ....(ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 10 February, 2017
എന്റെ "കാലാ' എന്നെ കൊണ്ടുപോകല്ലേ....(ശ്രീകുമാര്‍ ഉണ്ണിത്താന്‍)
മരണം;
അവന്‍ മാത്രം പിന്മാറുന്നില്ല
എപ്പോഴും എന്നോടുകൂടെയുണ്ട്
എന്റെ ഓരോ വാക്കിലും നോക്കിലും
ഞാന്‍ തിരിച്ചറിയുന്ന
എന്റെ (ഏക) ശത്രു.
(അതോ മിത്രമോ?)
കാലനില്ലാത്ത കാലം ,
വഴിയില്‍ നിഴല്‍ പോലും മടിക്കുന്നു
എന്നിട്ടും അവന്‍…
അവനെന്നെ പിരിയുന്നില്ല
പുകയിലോളിച്ച ശ്വാസകോശവും
കരളലിയിക്കുന്ന കാളകൂടവും
മനം മയക്കുന്ന മദിരാക്ഷി
നിനക്കുള്ള വാതില്‍ തുറന്നോ,
അതോ നിന്റെ സ്പര്‍ശനം ഞാനുമാഗ്രഹിച്ചോ ?
മരണം;
ആരോ ജനനത്തിലോളിപ്പിച്ച
നിസ്സഹായവസ്ഥ
ജനിച്ചവരെല്ലാം മരിക്കുന്നു,
പലരും ജനിക്കും മുമ്പെയും.

മരണം ഉത്തരമില്ലാത്ത ചോദ്യമാണോ ?
അതോ എല്ലാ പ്രശ്‌നത്തിന്റെയും
അവസാന ഉത്തരമോ? മരണത്തെ കുറിച്ച് എവിടെയോ വായിച്ച ഒരു കിവിതയാണ് .

മരണം എന്നത് ആരും ഇഷ്ടപ്പെടുന്ന ഒന്നല്ല , ജനിച്ച മിക്ക മനുഷ്യരും ജീവിച്ചു കൊതി തീരാതെയാണ് മരണത്തിലേക്ക് പോകുന്നത്. എത്ര വാര്‍ദ്ധക്യത്തില്‍ പെട്ട മനുഷ്യനും കുറച്ചു നാള്‍കുടി ജീവിച്ചിട്ട് മരിക്കണം എന്നതാണ് ആഗ്രഹം. പക്ഷേ ഒരുനാള്‍ പ്രിയപ്പെട്ടതായതെല്ലാം ഉപേക്ഷിച്ചു പോകുകതന്നെ വേണം. ഒരുപാട് കൂടിചേരലുകളുടെയും വേര്‍പിരിയലുകളുടെയും സംഗമമാണ് ജീവിതം. ഓരോ വേര്‍പിരിയലുകളും വേദന ആണെങ്കിലും യാത്രാമൊഴിക്കൊപ്പം നിര്‍വികാരത സൂക്ഷിക്കാതെ വയ്യ. ആരുടെ യാത്രമൊഴി എന്നതിനെ ആശ്രയിച്ചിരിക്കും വികാരതയുടെ ഏറ്റക്കുറച്ചിലുകള്‍ .എപ്പോള്‍ ,എവിടെവെച്ചു, എങ്ങനെ എന്ന് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒരു പ്രീതിഭാസം ആണ് മരണം എന്നത് . എല്ലാ മതങ്ങളും ഒരു പോലെ അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യവുംമാണ് മരണം . മരണമെന്ന് രാക്ഷസ്സന്റെ മുമ്പില്‍ ജാതി മത ഭേദമന്യേഎല്ലാവരും അടിയറവു പറയും . തിരിഞ്ഞു നോക്കുമ്പോള്‍ യാത്രപറച്ചിലുകളുടെ സമഗ്രതയായി മാറുന്നു ജീവിതം..മരണത്തെ അതിജീവിക്കുവാനുള്ള പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചതായി കേട്ടിട്ടില്ല പക്ഷേ ആയുസ്സിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുവാന്‍ മെഡിക്കല്‍ സയന്‍സിനു ഒരു പരിധിവരെ വിജയിക്കാന്‍ സാധിക്കുന്നു എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യം ആണ്. പന്നെയും ഒരു സംശയം മരണത്തിനു ശേഷം ഒരു ജീവതം ഉണ്ടോ. ഒന്ന് ചോദിച്ചു അറിയുവാന്‍ മരിച്ചവരാരും ഇന്ന് വരെ തിരിച്ചു വന്നിട്ടും ഇല്ല. പിന്നെയെല്ലാം ഒരു വിശ്വസം ഒരു മുത്തശി കഥയിലെ കടംകഥ പോലെ.

എന്റെ കുട്ടിക്കാലത്തു എല്ലാകുട്ടികളെയും പോലെ ഞാനും കഥകളെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. എന്റെ മുത്തശ്ശിയുടെ മടിയില്‍ തല ചായിച്ചു കഥകള്‍ കേട്ട് ഉറങ്ങുക എന്നത് ഒരു ശീലം ആയിരുന്നു. മരണത്തെ പറ്റി മുത്തശ്ശി പറഞ്ഞ ഒരു കഥ എനിക് ഓര്‍മ്മവരുന്നു. മരണ സമയത്തു കാലന്‍ വരും , കാലന്‍ വന്നാണ് മരിക്കുന്നവരെ കുട്ടിക്കൊണ്ടുപോകുവാന്‍ വരുന്നത്. പിന്നെയും എന്റെ സംശയം ഈ കാലന്‍ എങ്ങനെ ഇരിക്കും . മുത്തശ്ശി കാലന്റെ ഒരു വിവരണം തന്നത് പോത്തിന്‍റ്റെ പുറത്താണ് കാലന്‍ വരുന്നത്, കൈയില്‍ ഒരു കയറും തീ പാറുന്ന കണ്ണുകളും , കറുത്ത നിറത്തോടെ ചുമന്ന വസ്ത്രം ധരിച്ചാണ് വരുന്നത്. മാനുഷര്‍ക്ക് ഈ കാലനെ കാണുവാന്‍ പറ്റില്ല .മറിച്ചു എല്ലാ മൃഗങ്ങള്‍ക്കും ഇതിനെ കാണുവാന്‍ ഉള്ള കഴിവുണ്ട്. കാലനെ കാണൂന്ന സമയത്താണ് പട്ടികള്‍ ഓരിയിടുന്നതും , മൂങ്ങകള്‍ മൂളുന്നതും , കാക്കകള്‍ ബഹളം ഉണ്ടാകുന്നതും ,കാലന്‍ കോഴികള്‍ കൂവുന്നതും ചെയുന്നത്. കാലന്‍ കോഴി എന്ന ഒരു പക്ഷി ഉണ്ടെന്നു തന്നെ ഈ കഥകളില്‍ നിന്നും മനസിലായി.സാധരണയിനം മൂങ്ങകളുടെ രൂപം തന്നെയാണ് കാലന്‍ കോഴിക്കും . വളരെ ഉച്ചത്തില്‍, പലപ്പോഴും ഒന്നോ രണ്ടോ കിലോമീറ്റര്‍ ദൂരത്തേക്ക് കേള്‍ക്കാന്‍ കഴിയുന്നത്ര ഉച്ചത്തില്‍ ഈ പക്ഷി ശബ്ദമുണ്ടാക്കും. ഇതിന്റെ ശബ്ദം സന്ധ്യക്കും രാവേറെച്ചെല്ലുന്നവരേയും ധാരാളം കേള്‍ക്കാം. പുലര്‍ച്ചക്കു അപൂര്‍വമായേ കേള്‍ക്കാറുള്ളൂ. ഒരു പക്ഷിയുടെ വിളിക്ക് ദൂരെനിന്നു മറ്റൊരു (ഇണ) പക്ഷി മറുവിളി കൊടുക്കുന്നതും കേള്‍ക്കാം. " വളരെ മുഴക്കത്തോടെ ഈ പക്ഷികള്‍ നീട്ടിവിളിക്കും.ഇതെല്ലാം ഭയാനകമായി മുത്തശ്ശി വിവരിക്കുമായിരുന്നു .ഈ വിവരണത്തില്‍ നിന്നും കാലനെ പറ്റി ഏകദേശ ഒരു രൂപം എന്റെ മസില്‍ രൂപം കൊണ്ട് എന്നതാണ് പരമാര്‍ത്ഥം .


അ കഥകേട്ട രാത്രിയില്‍ തന്നെ പട്ടികള്‍ കുട്ടത്തോട് ഓരിയിടാന്‍ തുടെങ്ങി,ആരോ നടന്ന് വരുന്നതു പോലെ തോന്നി , ദുശ്ശകുനം പോലെ ഏതോ ഒരു കാക്ക അര്‍ധരാത്രിയില്‍ കരയുന്നു, എവിടെയോ യിരുന്നു മൂങ്ങകള്‍ മോങ്ങുന്നു , കാലം കോഴികള്‍ സംഘമായി കൂവുന്നു .എന്റെ മനസ്സില്‍ കാലനെ പറ്റിയുള്ള രൂപം പൊന്തിവന്നു.ഞാന്‍ നിശ്ശയിച്ചു കാലന്‍ വരുകയാണ് . ഇനി കാലന്റെ കണ്ണില്‍ നിന്നും ഒളിക്കാന്‍ എന്താണ് വഴി. ഞാന്‍ പതുക്കെ പുതപ്പിന്റെ ഉള്ളിലേക്കു ഊളിയിട്ടു. തലയില്‍കൂടി പുതപ്പു പുതച്ചു കണ്ണ് മുറുകെ അടച്ചു അനങ്ങാതെ ശ്വാസം വിടാതെ കിടന്നു. എന്തെങ്കിലും അനക്കം കേട്ടാല്‍ കാലന്‍ എന്നെ കണ്ടാല്‍ എന്റെ കഥ കഴിഞ്ഞു എന്നാണ് എന്റെ വിചാരം, പിന്നെ കാലന്റെ കയറു എന്റെ കഴുത്തില്‍ വീഴും , ആ പോത്തിന്‍റെ പുറത്തു യമപുരിക്ക് കൊണ്ടുപോകും , എന്റെ നെഞ്ചിടിപ്പ് കൂടി. എന്റെ കലാ എന്നെ കൊണ്ടുപോകല്ലേ എന്ന് അപേക്ഷിക്കണം എന്നുണ്ട് പക്ഷേ എന്റെ ശബ്ദം കേട്ട് എന്നെ കണ്ടാലോ എന്നുവിചാരിച്ചു ശ്വാസം അടക്കി അനങ്ങാതു തന്നെ കിടന്നു. കുറച്ചു സമയത്തിന് ശേഷം പട്ടികള്‍ എക്കെ ശാന്തരായി പേടിച്ചു വിരണ്ടു ഞാനും അറിയാത് ഉറക്കത്തിലേക്കു തെന്നിമാറുകയും ചെയ്തു.

നേരം പതുക്കെ വെളുക്കാന്‍ തുടങ്ങി , കിളികള്‍ ചിലക്കുന്നു , ആരുടെയൊക്കയോ കരയുന്ന തേങ്ങലുകള്‍ കേള്‍ക്കാം . ഞാന്‍ പതുകെ അമ്മയുടെ അടുക്കല്‍ ചെന്ന് ചോദിച്ചു എന്താണ് അടുത്ത വീട്ടില്‍ നിന്നും ഒരു കരച്ചില്‍ കേള്‍ക്കുന്നത് .അമ്മ എന്നോട് ചോദിച്ചു നീ അറിഞ്ഞില്ലെ അടുത്ത വീട്ടിലെ പപ്പു കണിയാരു ഇന്നലെ രാത്രിയില്‍ മരിച്ച വിവരം. ഞാന്‍ ഏതാണ്ട് ഉറപ്പിച്ചു ഇന്നലെ രാത്രിയില്‍ വന്നത് കാലന്‍ തന്നെ. എന്തോരു ഭാഗ്യമാണ് ഞാന്‍ കാലന്റെ കണ്ണില്‍ പെടാത് പോയത്. പിന്നീട് ഒരിക്കല്‍ രാത്രിയില്‍ ഇതേ രീതിയില്‍ തന്നെ ഒരു തോന്നല്‍ ഉണ്ടാവുകയും പിറ്റേ ദിവസം കുറച്ചു അകലെയുള്ള ഒരു വീട്ടില്‍ മരണം സംഭവിക്കുകയും ചെയ്തു. അതോടെ കാലന്‍ ഉണ്ട് എന്ന് ഒരു വിശ്വസം എന്റെ മനസ്സില്‍ രൂപം കൊണ്ടു. പിന്നീട് അങ്ങോട്ട് കാലന്‍ എന്ന രൂപത്തെ പേടി ആയി തുടങ്ങി.

കുറച്ചുകൂടെ വളര്‍ന്നു ഒരു ഹൈ സ്കൂളില്‍ ഏത്തിയപ്പോഴാണ് ഒരു കാര്യം മനസിലായത് എല്ലാ രാത്രികളിലും ഏതെങ്കിലും മൃഗങ്ങളുടെ കരച്ചിലുകളും എവിടെയെങ്കിലുംമെക്കെ മരണവും സംഭവിക്കുന്നു. ഇതൊന്നും തമ്മില്‍ യാതൊരു ബന്ധവും ഇല്ലായിരിക്കാം. പക്ഷേ കഥളിലെ കാര്യങ്ങള്‍ യാഥാര്‍ഥ്യം ആകുമ്പോള്‍ വിശ്വസിക്കതിരിക്കാനും വയ്യ . മരണം എന്നത് ഒരു ഈശ്വര നിശ്ചയം ആണ് , ഒരു ശക്തിക്കും ഈശ്വര നിശ്ചയത്തെ മറിക്കടക്കുവാന്‍ സാധ്യമല്ല എന്ന്.സമൂഹത്തിനും കുടുംബത്തിനും വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്തു നല്ല പ്രവര്‍ത്തികള്‍ ചെയ്താല്‍ ദെവം കുറച്ചുകൂടി ആയുസ് നീട്ടിത്തരുമെന്നു മുത്തശ്ശി വേറെ ഒരു കഥയില്‍ പറയുകയുണ്ടായി. ഞാന്‍ നല്ലവനായി വളരുവാന്‍ വേണ്ടി മുത്തശ്ശി ഉണ്ടാക്കിയ വേറെ ഒരു കഥ ആയിരിക്കാം ഇതും .അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക