Image

ആനന്ദ് ജോണ്‍: നീതിയ്ക്കു ഇനിയുമെത്രനാള്‍? (ശ്രീ പാര്‍വതി)

Published on 10 February, 2017
ആനന്ദ് ജോണ്‍: നീതിയ്ക്കു ഇനിയുമെത്രനാള്‍? (ശ്രീ പാര്‍വതി)
ജോണ്‍ ആനന്ദിനെ അറിയില്ലേ? മോഡലും ഡിസൈനറുമായ മിടുക്കനായ യുവാവ്.പത്തു വര്‍ഷം മുന്‍പ് ആനന്ദ് ജോണ്‍ അലക്‌സാണ്ടര്‍ അമേരിക്കയിലെ ജയിലില്‍ അകപ്പെട്ടപ്പോള്‍ ആനന്ദിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു എല്ലാവര്‍ക്കും തിടുക്കം. കാരണം അമേരിക്കന്‍ കോടതി ആനന്ദിനെ നീണ്ട അന്‍പത്തിയൊന്‍പത് വര്‍ഷം ശിക്ഷിച്ചത് സ്ത്രീ പീഡനക്കേസിലായിരുന്നു. നിരവധി പെണ്‍കുട്ടികളാണ് ആനന്ദിനെതിരെ മൊഴിയുമായി കോടതികളുടെ മുന്നിലെത്തിയത്, അതും അമേരിക്കയിലെ വിവിധ കോടതികളില്‍. അന്നുമുതല്‍ തുടങ്ങുന്നു ആനന്ദിന്റെ അമ്മ ശശി എബ്രഹാമിന്റെയും സഹോദരി സഞ്ജനയുടേയും പോരാട്ടവും. നീണ്ട പത്തുവര്‍ഷത്തിനു ശേഷവും ഇരുവരും ആ പോരാട്ടം തുടരുന്നു.

ആനന്ദ് ജോണിന്റെ വിഷയത്തില്‍ സത്യമെന്താണ്?പലരുടെയും പ്രതികാരത്തിന്റെ ഇരമാത്രമായിരുന്നോ പ്രതിഭാശാലിയായ ആ യുവാവ്. ആനന്ദിനു നീതിലഭിക്കുന്നതിനുവേണ്ടി പോരാട്ടം തുടരുന്ന അമ്മയുടെ വാക്കുകളിലേക്ക്...

മകനു വേണ്ടി പൊരുതുമ്പോഴും ബിസിനസ് ലോകത്തെ അതിജീവനമാര്‍ഗ്ഗമായി കാണുന്ന സ്ത്രീയാണ് ശശി എബ്രഹാം. ആനന്ദിന്റെ അമ്മ ഒരു ഭാഗത്ത് ഒറ്റയ്ക്ക് നില്‍ക്കുമ്പോഴും മകനെതിരെ ഒരു രാജ്യം ഒന്നാകെ നില്‍ക്കുമ്പോഴും അവര്‍ പതറുന്നതേയില്ല, കാരണം ആനന്ദ് കുറ്റവാളിയല്ലെന്ന് ആ അമ്മ വിശ്വസിക്കുകയും അതിനു വേണ്ടിയുള്ള തെളിവുകളുമായി മുന്നോട്ടു പോവുകയും ചെയ്യുന്നു.

ആനന്ദ് മിടുക്കനായ ഡിസൈനറായിരുന്നു

കേരളത്തിലും ചെന്നൈയിലുമായി സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞാണ് ആനന്ദ് അമേരിക്കയില്‍ സ്‌പെഷല്‍ സ്‌കോളര്‍ഷിപ്പ് വഴി അൃ േകിേെശൗേലേ ീള എീൃ േഘമൗറലൃറമഹല' (അീൈശെമലേ റലഴൃലല) യില്‍ പഠനത്തിനായി ചേരുന്നത്. ലോകത്തിലെ മികച്ച പത്ത് ആകര്‍ഷണീയതയുള്ള പുരുഷന്മാരില്‍ ഒരാളായി ആനന്ദ് തിരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ നടന്ന അമേരിക്കാസ് നെക്സ്റ്റ് ടോപ് മോഡല്‍ എന്ന ആ പ്രോഗ്രാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാഷന്‍ ഡിസൈനിങ് ലോകത്തേക്ക് ഇറങ്ങിയ ആനന്ദ് വളരെ പെട്ടെന്നാണ് പ്രശസ്തനായത്. ആനന്ദ് മിടുക്കനായ ഒരു ഡിസൈനറായിരുന്നു. ഡിസൈനുകള്‍ വളരെ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി. ഒപ്പം വലിയ പ്രോജക്ടുകളില്‍ ആനന്ദ് സമയം ചിലവിടുകയും ചെയ്തിരുന്നു.

പാരിസ് ഹില്‍ട്ടണ്‍, ഇവാങ്ക ട്രംപ്, മെലാനിയാ ട്രംപ്, ജെന്നിഫര്‍ ലോപ്പസ്, മൈക്കിള്‍ റോഡ്രിഗ്, പോപ്പ് സിംഗറായ പ്രിന്‍സ്, റൊസാരിയോ ഡേവ്‌സണ്‍, ലോറന്‍സ് ഫിഷ്‌ബേണ്‍, ജിനാ ടോറസ് എന്നിവര്‍ക്കുള്ള വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്തതും രാജകുടുംബാംഗങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തതും ആനന്ദായിരുന്നു. ഇതെല്ലാം ആനന്ദിന് എതിരു നില്‍ക്കുന്നവരെ തീര്‍ച്ചയായതും ചൊടിപ്പിച്ചിട്ടുണ്ടാകണം.

റാംപില്‍ ആനന്ദ് ഡിസൈന്‍ ചെയ്ത വേഷമണിയാന്‍ മോഡലുകള്‍ ആഗ്രഹിച്ചിട്ടുണ്ട്. പലപ്പോഴും പെണ്‍കുട്ടികള്‍ ഭ്രാന്തമായിത്തന്നെയാണ് ആനന്ദിനെ ഇഷ്ടപ്പെട്ടത്. പ്രശസ്തമായ വാള്‍ സ്ട്രീറ്റ് ആനന്ദിനെ ബന്ധപ്പെടുത്തി അവരുടെ പുതിയ പ്രോഡക്ട് വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചത് 2006ല്‍ ആയിരുന്നു. ട്രെന്‍ഡി ആയ ഹൈഎന്‍ഡ് ജീന്‍സായിരുന്നു അത്. ഇതിനു വേണ്ടി കോടികള്‍ മുടക്കാന്‍ അവര്‍ തയ്യാറായി. അതോടെ സംഭവം വലിയ വാര്‍ത്തയായി. 2007ല്‍ ന്യൂസ്‌വീക്ക് മാസിക ആനന്ദിനെ തെക്കനേഷ്യയിലെ മികച്ച ഡിസൈനര്‍മാരില്‍ ഒരാളായി തിരഞ്ഞെടുത്തു. അടുത്ത പുതിയ ജീന്‍സിന്റെ പ്രോജക്ട് മാര്‍ച്ച് 20 നു പുറത്തിറങ്ങാന്‍ തയ്യാറായ സമയത്താണ് കുറ്റാരോപണങ്ങള്‍ ഉണ്ടായത്.'

എണ്ണിയാലൊടുങ്ങാത്ത ലൈംഗികാരോപണങ്ങള്‍

2007 മാര്‍ച്ചില്‍ ആണ് ലൈംഗികാരോപണ കുറ്റം ചുമത്തി ആനന്ദിനെ ബെവര്‍ലി ഹില്‍സില്‍ അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിനാലാണ് ശിക്ഷ കടുത്തത്. അമേരിക്കയില്‍ തന്നെ പല സ്ഥലങ്ങളില്‍ നിന്നും പല സ്ത്രീകളും ആനന്ദിനെതിരെ പീഡന പരാതികളുമായി വളരെപ്പെട്ടെന്നാണ് കോടതികളെ സമീപിച്ചത്. ആനന്ദിനൊപ്പം ജോലി ചെയ്തിരുന്ന പെണ്‍കുട്ടികളാണ് ആരോപണം ആദ്യം ഉന്നയിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനശ്രമമായിരുന്നു തങ്ങള്‍ക്കു നേരെ നടന്നത് എന്നായിരുന്നു അവരുടെ മൊഴി. തുടര്‍ന്ന് സംഭവം മാധ്യമങ്ങളും ഏറ്റെടുത്തു.

മെനഞ്ഞെടുത്ത കഥകള്‍

ആരോപണം ഉന്നയിച്ച പല സ്ത്രീകളും മെനഞ്ഞെടുത്ത കഥകളാണ് പരാതിയായി ഉന്നയിച്ചതെന്ന് പിന്നീട് വിസ്താരത്തില്‍ തെളിഞ്ഞു. പരാതിയില്‍ പ്രായപൂര്‍ത്തിയായില്ല എന്നു കാണിച്ച പെണ്‍കുട്ടി ശരിയായ പ്രായം മറച്ചു വച്ചാണ് ആനന്ദിനെതിരെ പരാതി കൊടുത്തത്. ഇത്തരം സത്യങ്ങള്‍ വെളിച്ചത്തു വന്നതോടെ ഈ കേസ് ആര്‍ക്കോ വേണ്ടി ചമയ്ക്കപ്പെട്ടതാണെന്നു ബോധ്യമായിരുന്നു. അതോടു കൂടിയാണ് കേസില്‍ പൊരുതാനുറച്ചിറങ്ങുന്നത്. ആനന്ദ് ഈ സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെട്ട കാര്യത്തില്‍ ഉറപ്പില്ലെങ്കില്‍പ്പോലും അമേരിക്കയില്‍ പരസ്പരം സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങള്‍ സ്വാഭാവികമായതിനാല്‍ അതില്‍ കുറ്റമൊന്നും കണ്ടെത്താനുമാകില്ല. പിന്നെയും എത്രയോ നാളുകള്‍ക്കു ശേഷമാണു ഈ സ്ത്രീകള്‍ ഒന്നിച്ച് അതും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പരാതികള്‍ നല്‍കുന്നത്. ആനന്ദിനെതിരെ ആരോ നടത്തിയ ഗൂഡാലോചന മാത്രമായിരുന്നു ഇതെന്ന് ഓരോ തെളിവുകളും പുറത്തു കൊണ്ടു വന്നു. ആനന്ദിനെതിരെ പരാതികൊടുത്ത രണ്ടു പെണ്‍കുട്ടികള്‍ അവരെ ഒരേ സമയം ആനന്ദ് ഉപദ്രവിച്ചെന്നു പറയുന്നു, അതും രണ്ടു സ്ഥലങ്ങളില്‍. പക്ഷെ ആ സമയം ആനന്ദ് ഇറ്റലിയിലായിരുന്നു എന്നതിനുള്ള പാസ്‌പോര്‍ട്ട് സഹിതമുള്ള തെളിവുകളുണ്ട്. പക്ഷെ ഇത്തരം തെളിവുകള്‍ പോലും അറ്റോര്‍ണിമാര്‍ കാര്യമായി എടുക്കുകയോ കേസിനായി ഉപയോഗിക്കുകയോ ചെയ്തില്ല. അതു ശ്രദ്ധിക്കുക പോലും ചെയ്യാതെ ആനന്ദിനെ കുറ്റവാളിയാക്കാനായിരുന്നു ശ്രമം.

ക േശ െവേല ജലീുഹല ീള വേല േെമലേ ീള ഇമഹശളീൃിശ െ്/ െഅിമിറ ഖീി അഹലഃമിറലൃ എന്ന നിലയ്ക്കാണ് കലിഫോര്‍ണിയിലെ കോടതി ആനന്ദിന്റെ കേസിനെ കണ്ടത്. കാരണം ആനന്ദ് ഇന്ത്യന്‍ ആയതുകൊണ്ടാകാം. കാലിഫോര്‍ണിയ സ്‌റ്റേറ്റ് ഈ കേസ് ഇപ്പോള്‍ അവരുടെ വിജയത്തിനായാണ് നടത്തുന്നത്. അവര്‍ അങ്ങനെയാണ് ഈ കേസിനെ കുറിച്ച് പറയുന്നതും. സാമാന്യമര്യാദയുള്ള ആര്‍ക്കും ചോദിക്കാനുള്ളത് സ്‌റ്റേറ്റിനെതിരെയാണ് ആനന്ദ് പൊരുതുന്നതെങ്കില്‍ ആനന്ദിന്റെ വിധിയും വിചാരണയും നടത്തുന്നത് അവിടെ നിന്നുള്ള പന്ത്രണ്ട് അംഗങ്ങളുള്ള ജൂറിയാണ്. അപ്പോള്‍ അവരുടെ വിധിയിലും വിചാരണയിലും പ്രതിയെന്നു ആരോപിക്കപ്പെടുന്നയാള്‍ക്ക് എങ്ങനെ വിശ്വസിക്കാനാകും? അനുകൂലമായ തെളിവുകള്‍ ഉണ്ടായിട്ടും മുന്നോട്ടുള്ള ഒരു വഴിയും ഇക്കാര്യത്തില്‍ കോടതി ആനന്ദിന് വേണ്ടി അനുവദിച്ചു തരുന്നതേയില്ല.

നേരത്തെ വാദികളായിരുന്ന പെണ്‍കുട്ടികള്‍ പലരും കേസുകള്‍ പിന്‍വലിക്കുകയും തെറ്റ് ഏല്‍ക്കുകയും ചെയ്തിട്ടു പോലും കോടതിയ്ക്ക് കുലുക്കമില്ല. വാദികളായിരുന്ന പലര്‍ക്കും നേരെ ഭീഷണികളും പ്രലോഭനങ്ങളുമൊക്കെ ഉണ്ടായി. കേസിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ആനന്ദിന്റെ മാതാവിന് എഴുതി കൊടുക്കുകയുമുണ്ടായി ഭീഷണിക്കു വഴങ്ങിയാണ് അവള്‍ ഇതിനു കൂട്ടു നിന്നതെന്ന്. ആ കോടതിയില്‍ ആനന്ദിനു വേണ്ടി ഹാജരാക്കിയ ഹേബിയസ് കോര്‍പ്പസിന്റെ കൂടെ ആ പെണ്‍കുട്ടി നല്‍കിയ വെളിപ്പെടുത്തലും കോടതിക്ക് സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അതെല്ലാം പൊതുവായ റെക്കോര്‍ഡുകളുമാണ്. പക്ഷെ ഇപ്പോഴും ആനന്ദിന്റെ മോചനം പാതിവഴിയില്‍ തന്നെ. അമേരിക്കയുടെ ഇന്ത്യാ വിരുദ്ധ നിലപാടുകളുടെ ഒരു ഭാഗം മാത്രമാകുന്നു ഇപ്പോള്‍ ആനന്ദ് ജോണിന്റെ കേസ് എന്ന് പറയേണ്ടി വരുന്നത് ഇവിടെയാണ്.

ആനന്ദിനെതിരെ മറ്റു സ്‌റ്റേറ്റുകളില്‍ ഉണ്ടായിരുന്ന കേസുകളെല്ലാം പിന്‍വലിക്കപ്പെട്ടിരുന്നു. ന്യൂയോര്‍ക്ക് കോടതിയില്‍ വന്ന 49 കൗണ്ടറുകളില്‍ 48 എണ്ണവും പിന്‍വലിക്കപ്പെട്ടു. എന്നാല്‍ കേസിന്റെ തെളിവുകള്‍ തരണമെങ്കില്‍ ഒരു കൗണ്ട് എങ്കിലും സമ്മതിക്കണമെന്നു പ്രോസിക്യൂട്ടര്‍ ആനന്ദിനോട് അംഗീകരിപ്പിക്കുകയായിരുന്നു. 'പക്ഷെ ഏതെങ്കിലും തരത്തിലുള്ള ലഹരി നല്‍കിയോ കൈകള്‍ കെട്ടിയോ ഒന്നുമല്ല താന്‍ ആ സ്ത്രീയുമായി ലൈംഗികബന്ധം നടത്തിയത്. അതിനാല്‍ തന്നെ താല്‍പര്യമില്ലെങ്കില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാമായിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികത ഒരു കുറ്റകൃത്യവുമാകുന്നില്ലല്ലോ'. എന്ന് ആനന്ദ് പറയുന്നു. അമേരിക്ക പോലെയൊരു രാജ്യത്ത് ലൈംഗികതയുടെ വിഷയത്തില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ പോലും പലരും രക്ഷപെട്ടു പോരുന്നത് പണത്തിന്റെ നിലപാടുകള്‍ കൊണ്ടാണ്. ഹൂസ്റ്റണിലെ കേസ് ഇപ്പോള്‍ പിന്‍വലിക്കപ്പെട്ടു. ഡാലസിലെ കേസും അവര്‍ക്ക് താല്പര്യമില്ലാത്തതിനാല്‍ പിന്‍വലിച്ചു. പക്ഷെ അപ്പോഴും കലിഫോര്‍ണിയയിലെ കേസ് മാത്രം ബാക്കി നില്‍ക്കുന്നു. കേസ് ആനന്ദ് സമ്മതിച്ചെന്ന നിലയില്‍. പക്ഷെ അത് ആനന്ദിനെ കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു.

അവനവന്റെ ആന്ദത്തിലേക്കുള്ള വഴികള്‍..

പ്രായപൂര്‍ത്തിയായില്ല എന്നു പ്രചരിപ്പിച്ച് കേസിനു ബലം കൊടുത്ത ഒരു പെണ്‍കുട്ടി പിന്നീട് കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയെത്തിയിരുന്ന പെണ്‍കുട്ടിയാണെന്നു തെളിഞ്ഞെങ്കിലും അതില്‍ തുടര്‍ന്ന് ഒന്നും ഉണ്ടായില്ല. ഈ കള്ളസാക്ഷിയെ പൊളിക്കാന്‍ ആനന്ദിന്റെ അറ്റോര്‍ണി ഒന്ന് ശ്രമിക്കുക കൂടി ചെയ്തില്ല. ആനന്ദിന്റെ അറ്റോര്‍ണിമാരുടെ നിസ്സംഗത പ്രോസിക്യൂട്ടര്‍ക്ക് കരുത്തേകുകയും ചെയ്തു. ഈ പെണ്‍കുട്ടി എഴുത്തുകാരിയാണിപ്പോള്‍. ആനന്ദ് തന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞ അവര്‍ അതിവിദഗ്ധമായി കള്ളക്കഥകള്‍ ഉണ്ടാക്കിയത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു, അതിലൂടെയാണ് എഴുത്തുകാരിയെന്ന നിലയില്‍ അവര്‍ പ്രശസ്തയായതും. അങ്ങനെ ആനന്ദിനെതിരെ സംസാരിച്ചവര്‍ക്കെല്ലാം പണവും പ്രശസ്തിയും അവരുടേതായ വഴിയില്‍ ലഭിച്ചു. ഈ പെണ്‍കുട്ടി പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞിട്ടുകൂടി അതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. രാത്രി പന്ത്രണ്ടു മണിക്ക് ശേഷവും രണ്ടു മണിക്കിടയിലൊമൊക്കെ നിരവധി തവണ ഈ സ്ത്രീ ആനന്ദിനെ വിളിച്ച തെളിവുകളുണ്ട്. അതൊന്നും കേസ് വിസ്താരത്തില്‍ ഉന്നയിക്കപ്പെട്ടില്ല. ഒരു സ്‌റ്റേറ്റ് കേസ് അവരുടെ വഴിക്കാക്കിയെടുത്ത രീതിയായിരുന്നു അതെന്നാണ് മനസ്സിലാക്കേണ്ടത്.

ഇരയാക്കിപ്പെടേണ്ടി വന്ന പ്രതിഭ

ഫാഷന്‍ ലോകത്ത് ചെറിയ പ്രായത്തില്‍ ആനന്ദിന് ലഭിച്ച ആദരവും പ്രശസ്തിയും തീര്‍ച്ചയായും മറ്റുള്ളവരെ അസൂയപ്പെടുത്തിയിരുന്നു. പക്ഷെ അതിന്റെ പേരില്‍ ഇത്രയും നീണ്ട കാലം ജയിലഴികള്‍ക്കുള്ളില്‍ അയാള്‍ക്ക് കുരുക്കൊരുക്കണമായിരുന്നോ? ഏറ്റവും പുതിയ ഒരു വര്‍ക്കിന്റെ അവസാന ഘട്ടത്തിലായിരുന്നു ആനന്ദ്. അതു പുറത്തിറങ്ങുന്നതിനു മുന്‍പു തന്നെ അവര്‍ക്ക് അവനെ കുരുക്കണമായിരുന്നു. അതു നടന്നു. ആന്ദിനെതിരെ നിന്ന പെണ്‍കുട്ടികളെല്ലാം തന്നെ വിദേശികളാണ്. അതിനാല്‍ അമേരിക്കന്‍ നിയമം പോലും അവര്‍ക്കൊപ്പമേ നില്‍ക്കുന്നുള്ളൂ. ബലാല്‍സംഗ കേസ് ആയതിനാല്‍ പലരും ഈ കേസില്‍ സംസാരിക്കാന്‍ പോലും മടിക്കുന്നു. പക്ഷെ തന്നെ റേപ്പ് ചെയ്‌തെന്നാരോപിച്ച് ആര്‍ക്കും കേസ് കൊടുക്കാന്‍ പറ്റുന്ന ഒരു സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. അവര്‍ തന്നെ ഇത് നിഷേധിച്ചാല്‍പ്പോലും ആ പെണ്‍കുട്ടികള്‍ ശിക്ഷിക്കപ്പെടുന്നതേയില്ല. നമ്മുടെ നാട്ടിലും സമാനമായ എത്രയോ അനുഭവങ്ങള്‍ സാക്ഷിയാകുന്നു.

ആനന്ദിന്റെ മോചനത്തിന് വേണ്ടി കുറെയേറെ മനുഷ്യ സ്‌നേഹികള്‍ ഒപ്പമുണ്ട്. ഫെയ്‌സ്ബുക്ക് കൂട്ടായ്മയും സ്വന്തമായി വെബ്‌സൈറ്റും ഉണ്ടാക്കിയിട്ടുണ്ട്. . പുതിയ അപ്‌ഡേഷനുകളൊക്കെ കൃത്യമായി എല്ലാവരെയും അറിയിക്കാറുമുണ്ട്. 'ഒരു സ്ത്രീയാണ്, അവന്റെ അമ്മയാണ്, പരിമിതികളേറെയാണ്. പക്ഷെ ഒപ്പം സ്വന്തം രാജ്യം ഉണ്ടെന്നുള്ള ബോധ്യം ഉണ്ടെങ്കില്‍ കുറച്ചുകൂടി ധൈര്യവും ചെയ്യാന്‍ സാധ്യതകളും ഉണ്ടായേനെ. എത്രനാള്‍ ഒരു അമ്മയും സഹോദരിയും ആനന്ദിനു വേണ്ടി പൊരുതണം? സാമ്പത്തികമായി അതൊരു വലിയ ഭാരം തന്നെയാണ്. അമേരിക്കയിലെ പൗരത്വം ഉള്ളയാളല്ല, വീടും കേസിന്റെ ആവശ്യങ്ങള്‍ക്കായി വിറ്റു. ഓരോ തവണ ആനന്ദിനെ കാണാന്‍ പോകണമെങ്കിലും കേസ് നടത്തണമെങ്കിലും പണം ചിലവാകും. സൈറ്റ് വഴി പലരും പണം അയയ്ക്കാറുണ്ട്, നന്മയുള്ള എത്രയോ പേര്‍ പണമയച്ചു. അവരോടൊക്കെ തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ഇനിയും എത്രയോ പണം ഈ കേസ് നടത്തിക്കൊണ്ടു പോകാന്‍ ആവശ്യവുമാണ്. എല്ലാം കേസിന്റെ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കാറുള്ളതും.' അര്‍ഹിക്കുന്ന നീതി പോലും ലഭിക്കാതെ ഒരേ ഒരു മകന്റെ നീണ്ട ജയില്‍ വാസത്തില്‍ ഒരമ്മയ്ക്ക് പരാതിപ്പെടുകയല്ലാതെ മറ്റെന്തുചെയ്യാന്‍ കഴിയും. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി നീളുന്ന കേസ് വളഞ്ഞ വഴിയിലൂടെ അല്ലാതെ പോകുമെങ്കില്‍ എപ്പോഴേ ആനന്ദിന് രക്ഷപെടാന്‍ പറ്റിയേനേം.

ഇപ്പോള്‍ എല്ലാ കേസുകളും ഏതാണ്ട് ഒഴിഞ്ഞ മട്ടാണ്. പക്ഷെ അപ്പോള്‍ സ്‌റ്റേറ്റ് കോടതി അത് അവരുടെ അഭിമാന പ്രശ്‌നമാക്കിയെടുത്ത് കേസ് മുന്നോട്ടു കൊണ്ടുപോവുകയാണ്. അന്യരാജ്യത്തിലെ ഒരാളോട് പരാജയപ്പെടുമോ എന്ന ഭീതി പ്രോസിക്യൂട്ടര്‍മാര്‍ക്കുണ്ട്. വാദികളെല്ലാം പണത്തിനു വേണ്ടിയാണ് പരാതികള്‍ നല്‍കിയതെന്ന് മനസ്സിലായിട്ടും ആനന്ദിന് വേണ്ടി കോടതി നില്‍ക്കുന്നില്ല. അമേരിക്കന്‍ മാധ്യമങ്ങള്‍ പോലും ഈ കേസില്‍ ആനന്ദിനെതിരെയാണ് വാര്‍ത്തകള്‍ നല്‍കിയിട്ടുള്ളത്, ആനന്ദ് നിരപരാധിയെന്ന് കാണിക്കുന്ന തെളിവുകള്‍ നല്‍കിയിട്ടു പോലും അതു നോക്കാന്‍ പോലും ആരും തയ്യാറായിട്ടില്ല. പക്ഷെ ഇന്ത്യന്‍ മാധ്യമങ്ങള്‍ സത്യങ്ങള്‍ അറിഞ്ഞപ്പോള്‍ ആനന്ദിനൊപ്പം നിന്നിട്ടുണ്ട്. പക്ഷെ രാജ്യത്തെ ഭരണ സംവിധാനവും ഒറ്റയ്ക്കായിപ്പോയ ശാരീരിക ബുദ്ധിമുട്ടുകളുള്ള ഒരമ്മയോടും നിസ്സഹായയായ ഒരു സഹോദരിയോടും ഒപ്പം നിന്ന് നിരപരാധിയായ ഒരു പ്രതിഭയെ തിരികെ നേടാന്‍ സഹായിക്കേണ്ടതായിരുന്നു.
ആനന്ദ് ജോണ്‍: നീതിയ്ക്കു ഇനിയുമെത്രനാള്‍? (ശ്രീ പാര്‍വതി)
Join WhatsApp News
Joesph Fernandez 2017-02-10 09:15:39

Sri Parvathy is a paid writer? FYI, Anand Jon had his day in court like everybody else. He is convicted. The jury of six men and six women deliberated for seven days before finding Anand Jon Alexander guilty of one count of rape and 15 counts of sexual assault and other charges. Anand Jon had best lawyers. During the trial, prosecutors accused Jon of using the promise of modeling jobs to lure girls as young as 14 to a squalid-looking apartment in Beverly Hills, where he acted out sadistic fantasies. Prosecutors played a homemade videotape in which he asked a 17-year-old girl to strip and then sexually abused her. The girl said on the tape that she was 18 but testified in court that Jon told her to lie about her age. This is the reason the jury convicted him.  Media can say anything they want. But the court wants evidence, testimony and they got it. Now move on……

2017-02-10 12:23:13
 ശ്രീ ആനന്ദ് ജോൺ കുറ്റക്കാരൻ ആണോ എന്ന് പറയാൻ ഞാൻ ആളല്ല. എന്നാൽ നിരപരാധിയാണെന്ന് കരുതാനും കഴിയുന്നില്ല. അദ്ദേഹത്തിന്റെ കുടുംബക്കാരുടെ സങ്കടത്തിൽ പങ്കു ചേരുന്നു. എന്നാൽ അമേരിക്കയിലെ നീതി ന്യായ വ്യവസ്ഥ ഇന്ത്യയിലേക്കാളും നൂറു മടങ്ങു നീതി പുലർത്തുന്നതായി തോന്നുന്നു. ഇന്ത്യയിൽ പല പ്രമുഹർ ഉൾപ്പെട്ട പീഡനക്കേസ്സിലെല്ലാം നിരുപാധികം പ്രതികൾ വിട്ടയക്ക പെടുന്നു. സൂര്യനെല്ലി വിദൂര അഭയ അങ്ങിനെ ഒത്തിരി ഉണ്ട് ആ ലിസ്റ്റിൽ. അമേരിക്കയിൽ എഴുപതിലേറെ ക്രിസ്ത്യൻ വൈദികർ ജയിലിൽ ഉണ്ടെന്നാണ് ഏകദേശ കണക്കു. എല്ലാം കുട്ടികളെ പീഡിപ്പിച്ചതിന്. കൂടാതെ സഭ മൂന്നു ബില്ലിൻ ഡോളറിൽ കൂടുതൽ നഷ്ട പരിഹാരവും നരൽകേണ്ടി വന്നു. ഈ കേസുകളിൽ വിധി പറഞ്ഞ ജഡ്ജിമാരിൽ ബഹു ഭൂരിപക്ഷവും ക്രിസ്ത്യൻ വിശ്വാസികൾ ആണെന്നതാണ് ചേർത്ത വായിക്കേണ്ടത്.  എന്നാൽ ഗൾഫിലെ ജയിലുകളിൽ നൂറു കണക്കിന് മലയാളികൾ കൂടുതലും നിരപരാധികളും ശരിയായ നിയമ സഹായം ലഭിക്കാത്തവരും ആണ്. ശ്രീ ആനന്ദ് ജോണിന് വേണ്ടി വാദിക്കുന്നതിന്റെ നൂറിലൊരംശം പോലും ഒരു എഴുത്തുകാരിയോ എഴുത്തുകാരനോ എഴുതി കാണുന്നില്ല. കാരണം അവർക്കും ഇടയ്ക്കിടയ്ക്ക് ഗൾഫിൽ പോയി പൊന്നാടയും സമ്മാനവും വാങ്ങണം. അവിടുത്തെ നീതിന്യായ വ്യവസ്ഥയെ  വിമർശിച്ചാൽ പണി കിട്ടും എന്ന് എല്ലാ ബുദ്ധി ജീവികൾക്കും രാഷ്ട്രീയക്കാർക്കും അറിയാം. അമേരിക്കയുടെ പുറത്തേക്കു കേറാൻ എളുപ്പം ആണല്ലോ ആരും ചോദിക്കില്ലല്ലോ
വിദ്യാധരൻ 2017-02-10 12:39:17
എഴുതുക എഴുതുക പാർവ്വതി നീ
മടികൂടാതെ എഴുതുക നീ
നീതിക്കായി പൊരുതാനായി
മടികാട്ടേണ്ട ഒരുനാളും
'കുറ്റം ചെയ്യത്തോരുണ്ടെങ്കിൽ
കല്ലുകളാൽ അവരെറിയട്ടെ'
നിർദോഷികളാം പലരേയും
തൂക്കിലിടുന്നു ഈ നാട്ടിൽ
സ്ത്രീകളെ പലരേം നിന്ദിച്ചോൻ
ഓടിനടപ്പൂ മോചിതനായി
പീഡകരെ പ്രഡിഡണ്ടാക്കീടും
മാനുഷരാണിവിടുള്ളോർ
സൂക്ഷിച്ചവരെ നോക്കീടൂ
കാണാം അവരുടെ മുഖംമൂടി
മാറ്റുക അവരുടെ മുഖംമൂടി
കാണാം ബഹുമുഖ ഭാവങ്ങൾ
തുറുങ്കിലിടാനായി അലറുന്നു
അനനന്ദിൻസമം ഉള്ളോരേ
പീഢകരെ ഇവർതാൻ വാഴ്ത്തുന്നു 
പ്രസിഡണ്ടായി എംപി ആയി
ഏഴുതുക പാർവ്വതി എഴുതുക നീ
കീറുക കാപട്യത്തിൻ വേഷങ്ങൾ  
വായനക്കാരൻ 2017-02-11 07:36:36
അമേരിക്കൻ നീതിന്യയം ഈ പറയുന്നതുപോലെ അത്ര പരിശുദ്ധം അല്ല. അമേരിക്കയിൽ 337 പേരെ ഡി എൻ എ  ടെസ്റ്റിലൂടെ കുറ്റവാളികൾ അല്ല എന്ന പേരിൽ മോചിപ്പിച്ചിട്ടുണ്ട്. കറുത്ത വർഗ്ഗക്കാരന്റെ പേരിൽ പീഡന കുറ്റം ആരോപിച്ച് ജയിലിടച്ചു പിന്നീട് വിമോചിതരാക്കിയ സെൻട്രൽ പാർക്ക് കേസിലെ പ്രതികൾ കുറ്റകാരനാണ് എന്ന് വിശ്വസിക്കുന്ന, സ്ത്രീ പീഡന കുറ്റാരോപിതനായ ഒരു പ്രസിഡണ്ടാണ് നമുക്കുള്ളത്. പണത്തിന്റെയും സ്വാധീനത്തിന്റെയും പേരിൽ കുറ്റവാളികൾ വിമോചിതരാകുകയും നിരപരാധികൾ കുറ്റവാളികളാകുകയും ചെയ്യുന്ന ഒരു ദുഷിച്ച വ്യവസ്ഥിതിയാണ് ഇന്ന് ലോകത്ത് എമ്പാടും നില നിൽക്കുന്നത്.  ഈ പ്രവണക്കെതിരെയാണ് ഓരോ എഴുത്തുകാരും തൂലിക ചലിപ്പിക്കേണ്ടത്. അങ്ങനെ എഴുതുന്നവർ കൂലി എഴുത്തുകാരാണ് എന്ന് ഒരു ഇളിപ്പും ഇല്ലാതെ എഴുതി വിടുന്നവരെക്കുറിച്ച് ലജ്ജ തോന്നുന്നു .
ഇവിടെ പാർവ്വതിക്കും മുഖം ഇല്ലാതെയും മുഖം നോക്കാതെയും അഭിപ്രായം എഴുതുന്ന വിദ്യാധരനും അഭിനന്ദനങ്ങൾ 
റാവുത്തര്‍ 2017-02-12 08:07:44
“It is the People of the state of Californis v/s Anand Jon Alexander എന്ന നിലയ്ക്കാണ് കലിഫോർണിയിലെ കോടതി ആനന്ദിന്റെ കേസിനെ കണ്ടത്. കാരണം ആനന്ദ് ഇന്ത്യൻ ആയതുകൊണ്ടാകാം. “ ശ്രീ പാര്‍വതി എന്തു ചെയുന്നു എന്നെനിക്കറിയില്ല. ഒന്ന് മനസ്സിലായി. അമേരിക്ക എന്താണന്നോ ഇവിടത്തെ നീതി ന്യായ കാര്യങ്ങളെക്കുറിച് ഒരു വിവരവും ഇല്ലെന്നു. അല്ലെങ്കില്‍ ഇത്തരം മരമണ്ടത്തരം എഷുതി വായനക്കാരെ കോള്‍മയിര്‍ കൊള്ളിക്കികുകയില്ലായിരുന്നു. അതിനെ സപ്പോര്‍ട്ട് ചെയ്തു സ്ഥിരം പ്രതികരണ തോഷിലാളികളായ വിധ്യധരനും വായനക്കാരനും. എന്താ കഥ.
നായർ സാബ് 2017-02-12 11:10:16
ആ കൂവളളൂരിനെ വിളിച്ചാൽ എന്തെങ്കിലും നടക്കും!! അടുത്തകാലത്തു ആരെയോ മോചിപ്പിച്ചു ഇന്ത്യയിലേക്ക് വിട്ടെന്ന് ഇ-മലയാളിയിൽ വായിച്ചിരുന്നു.
ടൈറ്റസ് 2017-02-12 11:18:44
ചില പ്രതികരണ തൊഴിലാളികൾ, തെങ്ങിൽ ചാരി പന വെട്ടുകയാണ്. ട്രംപിനെ താറടിക്കണം, അതിനൊരവസരമായി അവർ ഈ ലേഖനം കണ്ടു. അത്ര മാത്രം!!!

അന്നം തരുന്ന, ജീവിക്കുന്ന രാജ്യത്തോട് ആത്മാർത്ഥത ഇല്ലാത്ത ഇവർ, ആരെയെങ്കിലും സഹായിക്കും എന്ന് വിചാരിച്ചാൽ, മനുഷ്യാ നിനക്ക് കഷ്ടം!!
Dr. Know 2017-02-12 11:32:32
There are hundreds of people get convicted in this country wrongly.  Vayanakkaran has presented some statistics to prove his point whereas Ravuthar has nothing to argue.  He is the type of the people actually sending many innocent people to jail.  Apparently he has some psychological problem. Either he doesn't like women in general or he is a failed writer.  
One of the famous case in America
"After serving nearly 18 years of a 20-year prison sentence for the rape of a housekeeper, two men were set free and compensated in millions when DNA evidence exonerated them of the crime. Larry Davis and Alan Northrup were locked away in Clark County, Washington in 1993 when DNA evidence wasn't available.  But when it did become available, the University of Washington's Innocence Project picked up the case and went to work, eventually freeing and exonerating Northrup and Davis in 2010.

The men settled with the county for $5.25 million each."
V.George 2017-02-13 05:59:47
Hi Parvati,
Mr. Anand John may not be so innocent; but the sentence he received was so harsh. I don't think the jury weighed in all the evidence presented and certainly some of the the witnesses were false and influenced by some powerful persons. I like to ask few soon to be lawyers (final year students) to study this case and try for a second trial. Anand can also apply for a Presidential pardon. Could you give few more details about this case? Where he is incarcerated now? Is there any law journals published this case? Which court found him guilty and what was the case number? Did Anand ever filed an appeal? Is there an appeal pending?
Thanks
ഒരമ്മ 2017-02-13 09:01:47

വീട്ടിൽ സ്ഥാനം ഇല്ലാത്ത പുരുഷൻ അങ്ങനെ ആയതിനു കാരണം സ്ത്രീകളല്ല. അവരു തന്നെയാണ്. കുട്ടികളെ ഉണ്ടാക്കിയാൽ മാത്രം പോരാ അവരുടെ കാര്യങ്ങൾകൂടി ശ്രദ്ധിക്കണം. ഒരു സ്ത്രീ കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കുടുംബം പുലർത്തുമ്പോൾ, അവൾക്ക് സ്ത്രീയാണോ പുരുഷനാണോ വലുത് എന്ന് നോക്കാൻ സമയമില്ല. സമയാസമായത്ത് വീട്ടിൽ വന്നു കുഞ്ഞുങ്ങളോടൊത്ത് സമയം കഴിക്കണ്ടത്തിനു പകരം, നാട് നന്നാക്കാൻ നടന്നാൽ (ഫൊക്കാന, ഫോമ, മലയാളി അസോസിയേഷൻ, ജില്ലാ അസോസിയേഷൻ, പഞ്ചായത്ത് അസോസിയേഷൻ, പള്ളി, പട്ടക്കാരൻ) ചിലപ്പോൾ കുഞ്ഞുങ്ങൾ വഴിതെറ്റി പോയെന്നിരിക്കും. അപ്പോഴും അതിന്റെ പുറകെ ഓടാൻ 'അമ്മമാരെ കാണുകയുള്ളു. ആനന്ദ് ജോൺ എത്ര കുറ്റവാളിയാണെങ്കിലും ഒരമ്മയെ സംബദ്ധിച്ച്‌ അവനെ തിരികെ കൊണ്ടുവന്നു ഒരവസരം കൂടി കൊടുക്കുക എന്നതാണ്. യേശൂ കുറ്റവാളിയോ അല്ലയോ ആണോ എന്നതിനേക്കാൾ, ആ 'അമ്മ കണ്ടത് ക്രൂരമായി ദ്രോഹിച്ചു ക്രൂശിക്കപ്പെടുന്ന മകനെയാണ്. അല്ല ഇത് പറഞ്ഞാൽ ആണുങ്ങൾക്ക് മനസിലാകില്ല. കഷ്ടം തന്നെ


മനോജ് 2017-02-13 13:03:34
ഒരമ്മ പറഞ്ഞതിനോട് യോജിക്കുന്നു!! Everyone deserves a second chance..

പക്ഷേ ചില ആയമ്മമാരും സമൂഹത്തിലുണ്ട് എന്നത് മറ്റൊരു സത്യമാണ്. പല ദേവാലയങ്ങളിലും തിരുമേനിക്ക് സാലഡ് കൊടുക്കാൻ ഓടുന്ന ഓട്ടത്തിന്റെ ഒരംശം ഭർത്താവിനുവേണ്ടി കരുതിയിരുന്നെകിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു. നട്ടെല്ലില്ലാത്ത ഭർത്താവ് ഹുറൈ ഹുറൈ വിളിച്ചു പിന്നാലെ നടക്കുന്നത് കാണാം.
andrew 2017-02-13 15:22:58

ഗര്‍ഭപാത്രത്തിന്റെ വേദന സ്ത്രികള്‍കു മാത്രമേ അറിയൂ

SriParvathi can feel with the pain of Anand's mother. So she poured out her heart, empathized with the family. She is expressing the pain of the woumb- Anand's mother.

Please try not to be judges what Anand did or did not. We discussed those things publicly several times.

Yes, we have to think about the pain of the victims too. But here SriParvathi is narrating the pain of a Mother. Male cannot feel it, because the child is an extension of the Mother. The men out there, if you have changed the pampers and carried your kids on your side or chest, spent sleepless time with your kids- you won't Judge or bully SriParvathi or Anand's mother. Most of the males out there are mad & blind with the 'male ego'. We are suffering from it for centuries & the results of recent election is an incarnation of 'male ego.

Compassion is the energy that keeps the humanity survive. Those who claim to be 'god fearing or religious' -cultivate compassion in you. Compassion will preserve peace and the human beings and rest of the things in this World. Male ego- is a mental disorder and will destroy the Holy Land { earth} we live.

If your god is telling you to hate others- that is a fake god- he is just your own ego. Kill that god.

If your religion is telling you to hate others- throw that religion out, start loving others.

  • you may not judge others, so that others may not judge you.

    Judgment comes from an evil mind- clean it, baptize it with love and be a new born.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക