Image

കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി പറയുന്നത് .....

Published on 10 February, 2017
കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി പറയുന്നത് .....
ആഗ്ര: മധ്യപ്രദേശ് മുഖ്യമന്ത്രിപദത്തില്‍ താന്‍ ഉണ്ടായിരുന്ന കാലത്ത് ലൈംഗിക കുറ്റവാളികള്‍ക്ക് നല്‍കിയത് കടുത്ത ശിക്ഷയായിരുന്നുവെന്ന് കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി. ആഗ്രയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ബുലന്ദ്ഷര്‍ കൂട്ടബലാത്സംഗത്തെക്കുറിച്ച പരാമര്‍ശിക്കവെയൊണ് തന്റെ ഭരണകാലത്തെ സംഭവങ്ങള്‍ ഉമാഭാരതി വിവരിച്ചത്. ലൈംഗിക കുറ്റവാളികളെ തലകീഴായി കെട്ടിനിര്‍ത്തി തോല് ഉരിയുന്നതുവരെ അടിക്കണം കേന്ദ്രമന്ത്രി പറഞ്ഞു. അങ്ങനെ ഉണ്ടാകുന്ന മുറിവില്‍ മുളക്‌പൊടിയും ഉപ്പും പുരട്ടണം. എന്നാല്‍ മാത്രമേ അവര്‍ പാഠം പഠിക്കൂ.

തന്റെ ഭരണകാലത്ത് ലൈംഗിക കുറ്റവാളികള്‍ക്ക് നല്‍കുന്ന ശിക്ഷ ഇങ്ങനെയായിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള ശിക്ഷാ നടപടിക്കെതിരെ ഒരു പോലീസുകാരന്‍ അന്ന് രംഗത്ത് വന്നിരുന്നു. എന്നാല്‍, ഇത്തരം കുറ്റവാളികള്‍ക്ക് മനുഷ്യത്വത്തിന്റെ തരി പോലും അനുവദിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടാണ് താന്‍ സ്വീകരിച്ചത്. 

അവരുടെ തല രാവണന്റെ തല വെട്ടുന്നതുപോലെ വെട്ടണമെന്നും ഉമാഭാരതി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക