Image

500 കിലോ ഭാരമുള്ള യുവതി എമാന്‍ അഹമ്മദ്‌ ഭാരം കുറയ്‌ക്കാനുള്ള ശസ്‌ത്രക്രിയക്കായി ഇന്ത്യയിലെത്തും

Published on 10 February, 2017
500 കിലോ ഭാരമുള്ള യുവതി എമാന്‍ അഹമ്മദ്‌ ഭാരം കുറയ്‌ക്കാനുള്ള ശസ്‌ത്രക്രിയക്കായി ഇന്ത്യയിലെത്തും
മുംബൈ: ലോകത്തെ ഏറ്റവും ഭാരമുള്ള യുവതി എമാന്‍ അഹമ്മദ്‌ ഭാരം കുറയ്‌ക്കാനുള്ള ശസ്‌ത്രക്രിയക്കായി ഇന്ന്‌ ഇന്ത്യയിലെത്തും. അഞ്ഞൂറ്‌ കിലോയാണ്‌ മുപ്പത്താറുകാരിയായ ഇവരുടെ ഭാരം.

മുംബൈയിലെ സെയ്‌ഫി ആശുപത്രിയിലാണ്‌ ശസ്‌ത്രക്രിയ. ഡോ. മുഫാസല്‍ ലക്‌ഡാ വാലയാണ്‌ ശസ്‌ത്രക്രിയക്ക്‌ നേതൃത്വം നല്‍കുന്നത്‌.ആറുമാസമെങ്കിലും ഇവിടെ ചികിത്സാ നോക്കേണ്ടി വരുമെന്നാണ്‌ ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്‌.

പ്രത്യേകം വിമാനത്തിലാണ്‌ എമ എത്തുന്നത്‌. സാധാരണ വീല്‍ചെയറില്‍ നിന്നും വ്യത്യസ്ഥമായി ഇരട്ടി ഭാരം താങ്ങാന്‍ ശേഷിയുള്ള ലണ്ടനില്‍ പ്രത്യേകം നിര്‍മ്മിച്ച വീല്‍ചെയറിലാണ്‌ എമന്‍ ഇരിക്കുക. 800 ചതുരശ്ര അടി വരുന്ന പ്രത്യേക മുറിയാണ്‌ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ആശുപത്രി അധികൃതര്‍ എമാനു വേണ്ടി ഒരുക്കിയിരിക്കുന്നത്‌.

നേരത്തെ കയ്‌റോയിലെ ഇന്ത്യന്‍ എംബസി അവരുടെ അമിത ഭാരം കാരണം വീസ നിഷേധിച്ചിരുന്നു. തുടര്‍ന്ന്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ്‌ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ്‌ യാത്രയ്‌ക്ക്‌ സൗകര്യമൊരുങ്ങിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക