Image

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കാര്‍ണിവെല്‍ ആഘോഷിച്ചു

ജോര്‍ജ് ജോണ്‍ Published on 22 February, 2012
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കാര്‍ണിവെല്‍ ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട് : ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ വച്ച് ഈ വര്‍ഷത്തെ കാര്‍ണിവെല്‍ ആഘോഷിച്ചു. അമ്പത് നോമ്പ് തുടങ്ങുന്നതിന് മുമ്പ് സന്തോഷത്തൊടെ വിവിധതരത്തിലുള്ള പ്രശ്ശ്ചന വേഷവിധാനങ്ങള്‍ അണിഞ്ഞ് ആഹ്‌ളാദതിമര്‍പ്പോടെ നടത്തുന്ന ആഘോഷമാണ് കാര്‍ണിവെല്‍. അമ്പത് ദിവസം മാംസം, ലഹരിപദാര്‍ത്ഥങ്ങള്‍, ഇഷ്ടവിഭവങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയെല്ലാം ത്യജിച്ച് നോമ്പ് തുടങ്ങുന്നതിന് മുമ്പ് ഇവയെല്ലാം ഉള്‍പ്പെടുത്തി കാര്‍ണിവെല്‍ പൊടിപൊടിക്കുന്നു.

അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ പ്രശ്ശ്ചന വേഷങ്ങളോടെ ഒന്നിച്ച് കൂടിയ ഫിഫ്റ്റി പ്ലസ് കുടുംബാംഗങ്ങളെ ആന്റണി തേവര്‍പാടം സ്വാഗതം ചെയ്തു. തുടര്‍ന്ന് ആന്‍െണി തേവര്‍പാടം, സേവ്യര്‍ പള്ളിവാതുക്കല്‍, ഫാ.ബിജോയ് കൊട്ടേക്കുടിയില്‍, ഐസക് പുലിപ്ര എന്നിവര്‍ രസകരവും, പൊട്ടിച്ചിരിപ്പിക്കുന്നതുമായ ഫലിതങ്ങള്‍ പറഞ്ഞു. ഫാ.തോമസ് കട്ടത്തറ, ആന്‍െണി തേവര്‍പാടം, ഫാ.ബിജോയ് കൊട്ടേക്കുടിയില്‍ എന്നിവര്‍ വിവിധ ഗാനാലാപങ്ങളിലൂടെ കുടുബാംഗങ്ങളെ ആഹ്ലാദത്തിമര്‍പ്പിലാക്കി. ഫാ. ജോണ്‍സണ്‍ പന്തപ്പള്ളില്‍, ഫാ.ഡോ.ഐസക് പടിഞ്ഞാറെക്കുറ്റ്, ഐസക് പുലിപ്ര എന്നിവര്‍ കാര്‍ണിവെലിന്റെ ഉത്ഭവം, ചരിത്രം, സഭാ വിശ്വാസവുമായിട്ടള്ള ബന്ധം എന്നിവ വിശദീകരിച്ചു. ഫാ. ജോണ്‍സണ്‍ പന്തപ്പള്ളില്‍ ജര്‍മന്‍ കാര്‍ണവെല്‍ ആഘോഷം വിശദീകരിച്ച് ഫിഫ്റ്റി പ്ലസ് കുടുംബാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി.

വിഭവ സമ്യുദ്ധമായ ചൈനീസ് ഡിന്നറിന് ശേഷം ആഘോഷം തുടര്‍ന്നു. വൈവാഹിക ജീവിതത്തിന്റെ മുപ്പത്തി അഞ്ചാം വാര്‍ഷികം പിന്നിട്ട ജോര്‍ജ് ജോണ്‍ - മേരിക്കുട്ടി ദമ്പതികളെ ഫിഫ്റ്റി പ്ലസ് കുടുംബാംഗങ്ങള്‍ അനുമോദിച്ചു. രണ്ടായിരത്തി പതിനൊന്ന് വര്‍ഷത്തില്‍ ഫിഫ്റ്റി പ്ലസ് നല്‍കിയ ജീവകാരുണ്യ സഹായം തോമസ് കളത്തില്‍ മുഖാന്തിരം കോട്ടയം വില്ലൂന്നി നവജീവന്‍ ട്രസ്റ്റിന് നല്‍കി. ഈ സഹായത്തിന് നന്ദി പ്രകാശിച്ച് നവജീവന്‍ ട്രസ്റ്റ് നല്‍കിയ സന്ദേശവും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും തോമസ് കളത്തില്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കി. മൈക്കിള്‍ പാലക്കാട്ട് എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ലില്ലി - സൈമണ്‍ കൈപ്പള്ളിമണ്ണില്‍ പാചകം ചെയ്ത രുചിയേറിയ പായസം കഴിച്ച് സന്തോഷപ്രദമായ ഈ കാര്‍ണിവെല്‍ ആഘോഷം പര്യവസാനിച്ചു. ഫിഫ്റ്റി പ്ലസിന്റെ അടുത്ത പരിപാടി ഈസ്റ്റര്‍-വിഷു പൂര്‍വാധികം ഭംഗിയായി നടത്താന്‍ തീരുമാനിച്ചു.
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കാര്‍ണിവെല്‍ ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കാര്‍ണിവെല്‍ ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കാര്‍ണിവെല്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക