Image

കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം

Published on 10 February, 2017
കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം
മൂന്നാമത് കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ മാനാഞ്ചിറ മൈതാനത്ത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചായിരുന്നു മേളയുടെ തുടക്കം. ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ നിര്‍വഹിക്കും.

വൈകുന്നേരം ആറ് മണിക്കായിരുന്നു ഒറ്റാലിന്റെ പ്രദര്‍ശനം. മാനാഞ്ചിറയില്‍ ഒഴിവുസമയം ചെലവഴിക്കാനെത്തിയവരും പ്രേക്ഷകരായെത്തി. എട്ട് മലയാള ചിത്രങ്ങളും പതിനഞ്ച് വിദേശ ചിത്രങ്ങളുമടക്കം നാല്‍പത് സിനിമകളാണ് മേളയിലുള്ളത്. ഇക്കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ നാല് ചിത്രങ്ങളും വിദേശ സിനിമകളുടെ കൂട്ടത്തിലുണ്ട്. പ്രധാന വേദിയായ ടാഗോര്‍ ഹാളില്‍ ദിവസവും അഞ്ച് സിനിമകളും വൈകീട്ട് ആറിന് മാനാഞ്ചിറയിലെ തുറന്നവേദിയില്‍ ഒരു സിനിമയും പ്രദര്‍ശിപ്പിക്കും. മെക്‌സിക്കന്‍ ചിത്രമായ വെയര്‍ഹൌസ്ഡാണ് ഉദ്ഘാടന ചിത്രം. പതിനാറിന് മേള സമാപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക