Image

ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന് നവ നേതൃത്വം

Published on 10 February, 2017
ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന് നവ നേതൃത്വം
കഴിഞ്ഞ നാലു പതിറ്റാണ്ടു കാലത്തോളമായി ഫിലാഡല്‍ഫിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വരുന്ന നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കെ.എന്‍ .രാജന്‍ കുട്ടി (പ്രസിഡണ്ട് ) , പ്രസാദ് കൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി ), പ്രസന്ന പണിക്കര്‍ (ട്രഷറര്‍ ) , സുജിത് ശ്രീധര്‍ (വൈസ് പ്രസിഡണ്ട് ) , രാജസിംഹന്‍ രാരപ്പന്‍ (ജോയിന്റ് സെക്രട്ടറി ) , അനുരേഖ രാജീവ് (ജോയിന്റ് ട്രഷറര്‍)  എന്നിവരാണ് പുതിയ ഭാരവാഹികള്‍ .

ഗുരുദേവ മന്ദിരം ഹാളില്‍ പ്രസിഡണ്ട് ശ്രീനിവാസന്‍ ശ്രീധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ . ജെയ്‌മോള്‍ ശ്രീധര്‍ സ്വാഗതവും ട്രഷറര്‍ മ്യൂണിക് ഭാസ്‌കര്‍ നന്ദിയും പ്രകാശിപ്പിച്ചു.  തുടര്‍ന്ന് , ശ്രീ. രാജന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി  ഗുരുദേവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കുകയുണ്ടായി.

ഫിലാഡല്‍ഫിയ ശ്രീനാരായണ അസോസിയേഷന് നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക