Image

നോട്ടുനിരോധന പ്രതിസന്ധി: മാധ്യമസ്ഥാപനങ്ങളില്‍ കൂട്ടപ്പിരിച്ചുവിടല്‍

Published on 11 February, 2017
നോട്ടുനിരോധന പ്രതിസന്ധി: മാധ്യമസ്ഥാപനങ്ങളില്‍ കൂട്ടപ്പിരിച്ചുവിടല്‍

ന്യൂദല്‍ഹി: നോട്ടുനിരോധനം മാധ്യമമേഖലയെയും പ്രതിസന്ധിയിലാക്കിയതായി റിപ്പോര്‍ട്ട്‌. നോട്ടുനിരോധനം കാരണം വരുമാനം കുറഞ്ഞെന്ന കാരണം പറഞ്ഞ്‌ ദേശീയ മാധ്യമങ്ങള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു.

ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ ടൈംസ്‌, ബംഗാളിലെ എ.ബി.പി ഗ്രൂപ്പിനു കീഴിലുള്ള ആനന്ദബസാര്‍ പത്രിക, ടെലിഗ്രാഫ്‌ തുടങ്ങിയ പത്രങ്ങളില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ടൈംസ്‌ ഓഫ്‌ ഇന്ത്യ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

വരുമാനനഷ്ടത്തിന്റെ പേരില്‍ നാല്‌ എഡിഷനും മൂന്ന്‌ ബ്യൂറോകളും ഹിന്ദുസ്ഥാന്‍ ടൈംസ്‌ മാനേജ്‌മെന്റ്‌ അടച്ചുപൂട്ടി. കൊല്‍ക്കത്ത, ഇന്‍ഡോര്‍, ഭോപാല്‍, റാഞ്ചി എന്നിവിടങ്ങളിലെ എഡിഷനുകളാണ്‌ പൂട്ടിയത്‌. അലഹബാദ്‌, വാരാണസി, കാണ്‍പൂര്‍ ബ്യൂറോകളും അടച്ചു. യു.പി തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഘട്ടത്തിലാണ്‌ ഈ മേഖലയിലെ ബ്യൂറോകള്‍ അടച്ചുപൂട്ടുന്നത്‌.


എഡിഷനുകളും ബ്യൂറോകളും പൂട്ടിയതോടെ ആയിരത്തോളം പേര്‍ക്കാണ്‌ തൊഴില്‍നഷ്ടമായത്‌. ഹിന്ദുസ്ഥാന്‍ ടൈംസ്‌ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന ബിസിനസ്‌ ബ്യൂറോയും പൂട്ടി. ഇതോടെ 40 പത്രപ്രവര്‍ത്തകര്‍ തൊഴില്‍രഹിതരായി.

ആനന്ദബസാര്‍ പത്രിക, ടെലിഗ്രാഫ്‌ പത്രങ്ങളുടെ ഉടമസ്ഥരായ എ.ബി.പി ഗ്രൂപ്പ്‌ 750 പത്രപ്രവര്‍ത്തകരെയാണ്‌ പിരിച്ചുവിട്ടത്‌.

 ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലങ്കിലുംസര്‍വ്വീസില്‍ നിന്ന്‌ പിരിയുന്നവര്‍ക്കും രാജിവെച്ച്‌ ഒഴിഞ്ഞുപോകുന്നവര്‍ക്കും പകരമായി പുതിയ ആളുകളെ എടുക്കേണ്ടതില്ലെന്നാണ്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക