Image

ക്യൂന്‍സ് മിഷനില്‍ പുതിയ കൈക്കാരന്മാര്‍

Published on 22 February, 2012
ക്യൂന്‍സ് മിഷനില്‍ പുതിയ കൈക്കാരന്മാര്‍
ന്യൂയോര്‍ക്ക്: ക്യൂന്‍സ് ക്‌നാനായ കാത്തോലിക്കാ മിഷനില്‍ പുതിയ കൈക്കാരന്മാര്‍ ചാര്‍ജ് എടുത്തു. ശ്രീ. ജയിംസ് തോട്ടം, കുരിയാക്കോസ് മേക്കാട്ടില്‍ , റോയി കുട്ടുംങ്കല്‍ എന്നിവരാണ് പുതിയ കൈക്കാരന്മാര്‍ .

ശ്രീ. അലക്‌സ് കാവുംപുറം പുതിയ ട്രഷറര്‍ ആയി നിയമിതനായി. ജോസ് കോരക്കുടി സെക്രട്ടറിയായും ട്രഷറര്‍ ആയി സഞ്ചോയി കുഴിപ്പറമ്പിലും പി.ആര്‍.ഒ ആയി സാബു തടിപ്പുഴയും ഫണ്ട് റൈയിസിംഗ് ചെയര്‍മാനായി ഷിനോ മറ്റവും തുടരും. ലോങ്ങ് ഐലന്റില്‍ പുതിയതായി വാങ്ങിയ കെട്ടിടത്തില്‍ ദേവാലയ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

സാബു തടിപ്പുഴ(പി.ആര്‍ .ഓ)
ക്യൂന്‍സ് മിഷനില്‍ പുതിയ കൈക്കാരന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക