Image

അജയ്‌ ത്യാഗി പുതിയ സെബി ചെയര്‍മാന്‍

Published on 11 February, 2017
അജയ്‌ ത്യാഗി പുതിയ സെബി ചെയര്‍മാന്‍

ദില്ലി: സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ(സെബി)യുടെ പുതിയ ചെയര്‍മാനായി അജയ്‌ ത്യാഗിയെ സര്‍ക്കാര്‍ നിയമിച്ചു. 

നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയാണ്‌ അദ്ദേഹം. മാര്‍ച്ച്‌ ഒന്നിന്‌ യുകെ സിന്‍ഹ വിരമിക്കുന്ന ഒഴിവിലേക്കാണ്‌ നിയമനം. ഇത്‌ സംബന്ധിച്ച്‌ ഉത്തരവ്‌ വെള്ളിയാഴ്‌ചയാണ്‌ സര്‍ക്കാര്‍ പുറത്തിറക്കിയത്‌.

ഹിമാചല്‍പ്രദേശ്‌ സ്വദേശിയായ അജയ്‌ ത്യാഗിയുടെ സര്‍വീസ്‌ റിക്കോര്‍ഡാണ്‌ പലരേയും പിന്‍തള്ളി സെബിയുടെ തലപ്പത്തെത്താന്‍ അദ്ദേഹത്തെ സഹായിച്ചത്‌. നേരത്തേ ഓഫീസിലെത്തി വൈകിയിറങ്ങുന്ന സൗമന്യും ജോലിയില്‍ കര്‍ക്കശക്കാരനുമായ ഇദ്ദേഹത്തേക്കുറിച്ച്‌ സഹപ്രവര്‍ത്തകര്‍ക്കിടയിലും എതിരഭിപ്രായമില്ല. 

വിവാദങ്ങളില്‍ ഒന്നും ഉള്‍പ്പെടാത്തതും നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവുമാണ്‌ ഇവിടെ മുതല്‍ക്കൂട്ടായത്‌.

തന്റെ മുന്‍ഗാമികളായ യുകെ സിന്‍ഹ, സിബി ബാവെ, എം ദാമോദരന്‍, ജിഎന്‍ ബാജ്‌പെയ്‌ തുടങ്ങിയവരില്‍ നിന്നും വ്യത്യസ്‌തമായി അഞ്ച്‌ വര്‍ഷത്തെ കാലാവധി അജയ്‌ ത്യാഗിക്ക്‌ ലഭിക്കും. 
 കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്‌ മേഖലയില്‍ ഇടപെടല്‍ നടത്തി വരികയാണ്‌ അജയ്‌ ത്യാഗി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക