Image

ദീപയുടെ പാര്‍ട്ടിയ്‌ക്ക്‌ അമ്മാ ഡിഎംകെ എന്ന്‌ പേരുനല്‍കുമെന്ന്‌ സൂചന

Published on 11 February, 2017
ദീപയുടെ  പാര്‍ട്ടിയ്‌ക്ക്‌ അമ്മാ ഡിഎംകെ എന്ന്‌ പേരുനല്‍കുമെന്ന്‌ സൂചന
 ചെന്നൈ: എഐഎഡിഎംകെയ്‌ക്ക്‌ ബദലായി ജയലളിതയുടെ സഹോദര പുത്രി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിയ്‌ക്കുന്നു. രാഷ്ട്രീയ പാര്‍ട്ടിയ്‌ക്ക്‌ അമ്മാ ഡിഎംകെ എന്ന്‌ പേരിടാനാണ്‌ നീക്കമെന്നും സൂചനയുണ്ട്‌. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന്‌ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്‌ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന്‌ ദീപ നേരത്തെ തന്നെ അറിയിച്ചിരുന്നു. 

ജയലളിതയുടെ നിര്യാണത്തോടെ തന്നെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും എഐഎഡിഎംകെയുടെ പിന്തുണ നേടുമെന്നും ദീപ പ്രഖ്യാപിച്ചിരുന്നു. ജയലളിതയുടെ ജന്മദിനത്തില്‍ ഇത്‌ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന്‌ വ്യക്തമാക്കിയിരുന്നുവെങ്കിലും രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിനില്‍ക്കുന്ന സാഹചര്യത്തില്‍ ദീപയുടെ നീക്കവും നിര്‍ണായകമാണ്‌. 

 
 നിലവില്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ശക്തമായ സാഹചര്യത്തില്‍ പനീര്‍ശെല്‍വത്തിനൊപ്പം നില്‍ക്കാനും സഹകരിക്കാനുള്ള സാധ്യത ദീപ ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. 

കോണ്‍ഗ്രസ്‌ നേതാവ്‌ ഇവി കെഎസ്‌ ഇളങ്കോവന്റെ സഹോദരന്‍ ഇനിയന്‍ സമ്പത്ത്‌ ജനുവരിയില്‍ അമ്മാ ഡിഎംകെ എന്ന പാര്‍ട്ടി രൂപീകരിച്ചതും പേരിന്‌ അംഗീകാരം ലഭിയ്‌ക്കുന്നതിനായി അദ്ദേഹം തിരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിച്ചിട്ടുമുണ്ട്‌. ഈ സാഹചര്യത്തില്‍ പേര്‌ ലഭിയ്‌ക്കണമെങ്കില്‍ ഇനിയനുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിയ്‌ക്കേണ്ടത്‌ അനിവാര്യമായി വരും. 


 ഒ പനീര്‍ശെല്‍വുമായി സഹകരിച്ച്‌ പ്രവര്‍ത്തിയ്‌ക്കുന്നുമെന്നും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ദീപയ്‌ക്ക്‌ നല്‍കുന്നത്‌ സംബന്ധിച്ച കൂടിയാലോചനകളും ഇപ്പോള്‍ നടക്കുന്നുണ്ട്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക