Image

യൂണിവേഴ്‌സിറ്റി കോളജ്‌ സംഭവം: എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കി

Published on 11 February, 2017
യൂണിവേഴ്‌സിറ്റി കോളജ്‌ സംഭവം: എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കി
 തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തിനിയായ പെണ്‍കുട്ടികള്‍ പോലീസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കി. 

എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളെ മര്‍ദിച്ചുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പരാതി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.

വ്യാഴാഴ്‌ചയാണ്‌ യൂണിവേഴ്‌സിറ്റി കോളജില്‍, പെണ്‍കുട്ടികളുമായി സംസാരിച്ചതിന്‍റെ പേരില്‍ സിനിമ പ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി ജിജീഷ്‌ എന്ന യുവാവിനെയും, സുഹൃത്തുകളായ ജാനകി, സൂര്യഗായത്രി എന്നീ പെണ്‍കുട്ടികളെയും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്‌.

 സംഭവവുമായി ബന്ധപ്പെട്ട്‌ നേരത്തെ പത്തോളം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കതെിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക