Image

കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ്‌

ഇടിക്കുള ജോസഫ് Published on 11 February, 2017
കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ്‌
ന്യൂജേഴ്‌സി : കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ നേതൃത്വത്തില്‍ 2017  ജനുവരി 28 ശനിയാഴ്ച  ചാരിറ്റി ഇവന്റ് കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ്‌  നടത്തപ്പെട്ടു.

എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഈ ചാരിറ്റി പ്രോഗ്രാമില്‍ അനേകം ഹൈസ്‌ക്കൂള്‍, കോളേജ് കുട്ടികള്‍ പങ്കെടുക്കാറുണ്ട് , ഇത്തവണയും അനേകം യുവജനങ്ങള്‍ ഫുഡ് െ്രെഡവില്‍ പങ്കെടുക്കുന്നതിനായി മുന്നോട്ടു വന്നു,

പ്രസിഡന്റിന്റെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും  യൂത്ത് വിങ്‌ന്റെയും  ട്രസ്റ്റി ബോര്‍ഡിന്റെയും കൂട്ടായുള്ള സഹകരണത്തില്‍ ന്യൂജേഴ്സി ഹില്‍സൈഡ് കമ്മ്യൂണിറ്റി ഫുഡ് ബാങ്കില്‍ നടത്തിയ  ഫുഡ് െ്രെഡവ് വിജയമായിരുന്നു എന്ന്  നേതൃത്വം വഹിച്ച  വൈസ് പ്രസിഡന്റ് അജിത് കുമാര്‍ ഹരിഹരന്‍ അറിയിച്ചു. ഇതിനായി മുന്നിട്ടിറങ്ങിയ എല്ലാവരെയും അനുമോദിക്കുന്നതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍  ജോസ് വിളയില്‍ പറഞ്ഞു.

 പ്രസിഡന്റ് സ്വപ്ന രാജേഷ്, ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ് , ട്രഷറര്‍ എബ്രഹാം ജോര്‍ജ്, മുന്‍ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ഷീല ശ്രീകുമാര്‍ തുടങ്ങിയ മുതിര്‍ന്നവരും കുട്ടികളോടൊപ്പം ഈ ഉദ്യമത്തില്‍ പങ്കു ചേര്‍ന്നു.

ഈ സത്കര്‍മത്തില്‍  പങ്കു ചേര്‍ന്ന എല്ലാവരും സമൂഹത്തിനു ഒരു  നല്ല  മാതൃകയാണെന്നും ഇനിയും ഇങ്ങനെയുള്ള അനേകം പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മുന്നിട്ടിറങ്ങുമെന്നും പ്രസിഡന്റ് സ്വപ്ന രാജേഷ്, ജനറല്‍ സെക്രട്ടറി ജെയിംസ് ജോര്‍ജ് , ട്രഷറര്‍ എബ്രഹാം ജോര്‍ജ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍; അറിയിച്ചു.

കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ്‌
കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ്‌
കേരളാ അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക