Image

പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും നടത്തി

ഇടിക്കുള ജോസഫ് Published on 11 February, 2017
പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും നടത്തി
ന്യൂജേഴ്‌സി: പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും ഫെബ്രുവരി 5 ഞായറാഴ്ച നടത്തപ്പെട്ടു.

ഞായറാഴ്ച രാവിലെ 11 ന് ആരംഭിച്ച തിരുനാള്‍ കര്‍മ്മങ്ങള്‍ തിരുസ്വരൂപം വെഞ്ചരിക്കല്‍ തുടര്‍ന്നു നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലി എന്നിവയ്ക്ക് ഇടവക വികാരി റവ: ഫാദര്‍ .ജേക്കബ് ക്രിസ്റ്റി നേതൃത്വം വഹിച്ചു, റവ : ഫാദര്‍ റിജോ ജോണ്‍സന്‍ സഹകാര്‍മ്മികത്വം നിര്‍വഹിച്ചു, ആഘോഷമായ ലദീഞ്ഞ്, പ്രദക്ഷിണം, കഴുന്നെടുക്കല്‍ ശുശ്രൂഷ, നേര്‍ച്ച കാഴ്ച സമര്‍പ്പണം, നേര്‍ച്ച എന്നീ കര്‍മങ്ങളില്‍ അനേകം വിശ്വാസികള്‍ പങ്കെടുത്തു,

ഇടവകയിലെ കുട്ടികള്‍ക്ക് വേണ്ടി വിശുദ്ധ സെബസ്ത്യാനോസിനെ കുറിച്ച് യുവജനങ്ങള്‍ ഒരുക്കിയ വളരെ വിശദമായ ഒരു ഡോക്യൂമെന്ററിയും പെരുനാളിനോട് അനുബന്ധിച്ചു നടത്തുകയുണ്ടായി

കൈക്കാരന്മാരായ ജോംസണ്‍ ഞാലിമ്മാക്കല്‍ , തോമസ് തൊട്ടുകടവില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങളായ ആല്‍ബര്‍ട് കണ്ണമ്പള്ളി,ആല്‍ബിന്‍ തോമസ്,അംബിക അഗസ്റ്റിന്‍, ബിജു എട്ടുംകല്‍, ബാബു ആന്റണി, ചാള്‍സ് ചാക്കോ,ജോഫി മാത്യു, മേരി പാലാട്ടി, പ്രിയ കോച്ചേരില്‍ (സെക്രട്ടറി), മാത്യു ജോസഫ് , സണ്ണി വടക്കേമുറി,സിബി ഐസക് , ഷിജോ പൗലോസ്,ഷേര്‍ലി ജെയിംസ്, ഷെറിന്‍ പാലാട്ടി, തോമസുകുട്ടി പി തോമസ്, ജോസഫ് ഇടിക്കുള തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ കുടുംബങ്ങളും ചേര്‍ന്ന് നടത്തിയ അനുഗ്രഹീതമായ പെരുനാളില്‍ അനേകം വിശ്വാസികള്‍ പങ്കെടുക്കുകയുണ്ടായി.
പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും നടത്തി
പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും നടത്തി
പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക