Image

അമര്‍ത്യാസെന്നിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി

Published on 12 February, 2017
അമര്‍ത്യാസെന്നിനെതിരെ  രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി

കൊല്‍ക്കത്ത: പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞനനും നൊബേല്‍ ജേതാവുമായ അമര്‍ത്യാസെന്നിനെതിരെ രൂക്ഷവിമര്‍ശനുമായി പശ്ചിമബംഗാള്‍ ബി.ജെ.പി പ്രസിഡന്റ്‌ ദിലീപ്‌ ഘോഷ്‌. അമര്‍ത്യാസെന്‍ എന്ത്‌ സംഭാവനയാണ്‌ ഇന്ത്യയ്‌ക്ക്‌ വേണ്ടി ചെയ്‌തതെന്നാണ്‌ ദീലീപ്‌ ഘോഷിന്റെ ചോദ്യം.

ഒരു ബംഗാളി ഒരു നൊബേല്‍ പുരസ്‌കാരം വാങ്ങി. അതില്‍ നമ്മള്‍ അഭിമാനം കൊണ്ടു. ഇതല്ലാതെ എന്ത്‌ മഹത്തായ കാര്യമാണ്‌ അദ്ദേഹം ഈ രാജ്യത്തിന്‌ വേണ്ടി ചെയ്‌തത്‌? രാജ്യത്തിന്‌ എന്ത്‌ നേട്ടമാണ്‌ ഇദ്ദേഹം ഉണ്ടാക്കിയത്‌? ദീലീപ്‌ ഘോഷ്‌ ചോദിക്കുന്നു.

ബംഗാളിലുള്ള ഒരാളുപോലും അദ്ദേഹത്തെ മനസിലാക്കിയിട്ടില്ല. നളന്ദ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ സ്ഥാനത്ത്‌ നിന്നും പുറത്തായതില്‍ ഇദ്ദേഹത്തിന്‌ വലിയ വേദനയുണ്ട്‌. നട്ടെല്ലില്ലാത്ത ഇദ്ദേഹത്തെപ്പോലുള്ളവര്‍ സ്വന്തംകാര്യം നേടിയെടുക്കാന്‍ എത്രവേണമെങ്കിലും തരംതാഴുമെന്നും ദിലീപ്‌ ഘോഷ്‌ കുറ്റപ്പെടുത്തി.

നളന്ദസര്‍വകലാശാലയുടെ ആദ്യ വി.സിയും ഭരണസമിതി അംഗവുമായിരുന്ന അമര്‍ത്യാസെന്നിനെ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്‌ പിന്നാലെ വി.സി സ്ഥാനത്ത്‌ നിന്നും ഭരണസമിതി അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതേക്കുറിച്ചായിരുന്നു ദീലീപ്‌ ഘോഷിന്റെ പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക