Image

മണപ്പുറം ഫിനാന്‍സില്‍ 9 കോടിയുടെ കവര്‍ച്ച

Published on 12 February, 2017
മണപ്പുറം ഫിനാന്‍സില്‍ 9 കോടിയുടെ കവര്‍ച്ച

ഗുരുഗ്രാം: മണപ്പുറം ഫിനാന്‍സിന്റെ ഗുരുഗ്രാം ബ്രാഞ്ചില്‍ നടന്ന ഒമ്പതു കോടിയുടെ കവര്‍ച്ചക്ക്‌ പിന്നില്‍ ബിരുദധാരികള്‍. ക്രിമിനല്‍ സംഘങ്ങളെ തേടി ഇറങ്ങിയ പോലിസിന്‌ ലഭിച്ചത്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍. അന്വേഷണം ചെന്നെത്തിയത്‌ ബിരുദധാരികളിലേക്ക്‌.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മണപ്പുറം ഫിനാന്‍സിന്റെ ബ്രാഞ്ചില്‍ വന്‍ കവര്‍ച്ച നടന്നത്‌. 32 കിലോ ഗ്രാം സ്വര്‍ണവുമായി ഒരു സംഘം കടന്നുകളഞ്ഞു. സംഘത്തില്‍ എട്ടുപേരാണുണ്ടായിരുന്നതെന്ന്‌ പോലിസ്‌ പറഞ്ഞു.

എന്‍ഐഐടിയില്‍ നിന്ന്‌ ഡിപ്ലോമ നേടിയ വ്യക്തിയാണ്‌ സംഘത്തിന്‌ നേതൃത്വം നല്‍കിയിരുന്നത്‌. സംഘത്തിലുണ്ടായിരുന്ന എട്ട്‌ പേരും ബിരുദധാരികളാണ്‌. എങ്ങനെയെങ്കിലും പണം സമ്പാദിക്കുകയെന്ന യുവാക്കളുടെ മോഹമാണ്‌ കവര്‍ച്ച നടത്തുന്നതിലേക്കെത്തിയത്‌.

വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയുമായി പോലിസ്‌ നാല്‌ പേരെ പിടികൂടി. മൂന്ന്‌ പേര്‍ ഗുരുഗ്രാമില്‍ തന്നെ താമസിക്കുന്നവരാണ്‌. ഒരാള്‍ അഹ്മദാബാദിലും. ദേവേന്ദര്‍ ഗുപ്‌ത എന്ന ഇയാളാണ്‌ കവര്‍ച്ച ആസൂത്രണം ചെയ്‌തതും മറ്റുള്ളവരെ സംഘടിപ്പിച്ചതും. ബാക്കിയുള്ളവരെ പിടികൂടാനുള്ള ശ്രമം പോലിസ്‌ ഊര്‍ജിതമാക്കിയിട്ടുണ്ട്‌.

സംഘത്തിന്‌ നേതൃത്വം നല്‍കിയ ദേവേന്ദറിനൈ ഗുജറാത്തിലെ ലെമോന്‍ ട്രീ ഹോട്ടലില്‍ നിന്നാണ്‌ പോലിസ്‌ പൊക്കിയത്‌. സ്‌പൈസ്‌ ജെറ്റ്‌ എയര്‍ഹോസ്റ്റസായ കാമുകിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. മറ്റു നാലു പേരെ തേടി പോലിസ്‌ യുപിയിലെ കാണ്‍പൂരിലേക്ക്‌ പുറപ്പെട്ടിട്ടുണ്ട്‌.

കവര്‍ച്ചക്ക്‌ ശേഷം ദേവേന്ദര്‍ നേരെ പോയത്‌ അഹ്മദാബാദിലേക്കാണ്‌. ഡിഎല്‍എഫ്‌-3യുടെ മുറിയിലായിരുന്നു ഇയാളും മറ്റു മൂന്ന്‌ പേരും പെയിങ്‌ ഗസ്റ്റായി താമസിച്ചിരുന്നത്‌. 30 കിലോ സ്വര്‍ണം ഇവരില്‍ നിന്ന്‌ പോലിസ്‌ കണ്ടെടുത്തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക