Image

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ഭൂചലനം

Published on 12 February, 2017
 ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ഭൂചലനം

ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ പ്രശസ്‌ത തീര്‍ത്ഥാടനകേന്ദ്രമായ രുദ്രപ്രയാഗില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തില്‍ ആളപായങ്ങളോ മറ്റ്‌ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളില്‍ മൂന്നാമത്തെ ഭൂചലനമാണ്‌ സംസ്ഥാനത്തുണ്ടാകുന്നത്‌. ശനിയാഴ്‌ച രാത്രി 10.51നുണ്ടായ ചലനം ഭൂമിയുടെ അഞ്ച്‌ കിലോമീറ്റര്‍ ആഴത്തില്‍ അനുഭവപ്പെട്ടുവെന്ന്‌ ഭൗമശാസ്‌ത്ര മന്ത്രാലയം അറിയിച്ചു.

ആളപായങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ പ്രതിചലനങ്ങള്‍ ഉണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക