Image

വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് കോലിയുടെ ഭാര്യ അനുഷ്‌ക

Published on 12 February, 2017
വ്യാജ വാര്‍ത്തകള്‍ക്കെതിരെ ആഞ്ഞടിച്ച് കോലിയുടെ ഭാര്യ അനുഷ്‌ക
ന്യൂഡല്‍ഹി: മധ്യമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബോളിവുഡ് നടിയും ക്രിക്കറ്റര്‍ വിരാട് കോലിയുടെ കാമുകിയുമായ അനുഷ്‌ക ശര്‍മ്മ. അനുഷ്‌ക ശര്‍മ്മയുടെ പുതിയ ചിത്രം ഫില്ലൗരി നിര്‍മ്മിക്കുന്നത് വിരാട് കോലിയാണെന്ന വിധത്തില്‍ വന്ന ഗോസിപ്പു വാര്‍ത്തകള്‍ക്ക് എതിരായാണ് ആഞ്ഞടിച്ചത്. മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കുമ്പോള്‍ അത് യാഥാര്‍ത്ഥ്യമാണോയെന്ന് അന്വേഷിക്കാനുള്ള സാമാന്യ മര്യാദ കാട്ടണമെന്നും ഇന്‍സ്റ്റഗ്രാമില്‍ അനുഷ്‌ക വിമര്‍ശനം ഉയര്‍ത്തി.

അനുഷ്‌കയുടെയും സഹോദരന്റെയും ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ ക്ലീന്‍ സ്‌റ്റേറ്റ് ഫിലിംസും ഫോക്‌സ് സ്റ്റാര്‍ ഹിന്ദിയും ചേര്‍ന്നാണ് ഫില്ലൗരി നിര്‍മ്മിക്കുന്നതെന്ന് അനുഷ്‌ക വ്യക്തമാക്കി. മാദ്ധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിലൂടെ തന്റെയൂം സഹപ്രവര്‍ത്തകരുടെയും അധ്വാനം അപമാനിക്കപ്പെടുകയാണെന്നും അനുഷ്‌ക തുറന്നടിച്ചു. അനുഷ്‌കയുടെ ഫില്ലൗരി അടുത്തമാസം 24 നാണ് തിയറ്ററുകളില്‍ എത്തുന്നത്. അന്‍ഷായ് ലാലാണ് ചിത്രത്തിന്റെ സംവിധാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക