Image

ന്യൂ ഇംഗ്ലണ്ട് അലിഗര്‍ അലൂമിനി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു.

പി.പി.ചെറിയാന്‍ Published on 22 February, 2012
ന്യൂ ഇംഗ്ലണ്ട് അലിഗര്‍ അലൂമിനി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു.
ന്യൂ ഇംഗ്ലണ്ട്(യു.എസ്.എ): 2012-2013 അദ്ധ്യയന വര്‍ഷത്തില്‍ അമേരിക്കയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ഗ്രാജുവേറ്റ് പ്രോഗ്രാമിന് (എം.എസ്സ്, പി.എച്ച്.ഡി, എം.എ, എം.ബി.എ) ചേര്‍ന്ന് പഠിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് നല്‍കുന്ന സര്‍ സയ്യദ് എമര്‍ജിങ്ങ് സ്‌കോളര്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

ആവശ്യമായ രേഖകള്‍ സഹിതം 2012-മാര്‍ച്ച് 4ന് ലഭിക്കത്തക്കവിധം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.

ഈ വര്‍ഷം മുതല്‍ നോണ്‍ - സയന്‍സ് വിഭാഗത്തിലുള്ളവര്‍ക്കും അവാര്‍ഡിനര്‍ഹതയുണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുവിവരം 2012 ഏപ്രില്‍ 2ന് പ്രസിദ്ധീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ഇമെയിലുമായി ബന്ധപ്പെടേണ്ടതാണെന്ന് ന്യൂ ഇംഗ്ലണ്ട് അലിഗര്‍ അലൂമിനി അസ്സോസിയേഷനുവേണ്ടി സെയ്ഫ് ഷെയ്ക്ക് അ
ിയിച്ചു.

ssesa.apply@gmail.com
ന്യൂ ഇംഗ്ലണ്ട് അലിഗര്‍ അലൂമിനി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക