Image

ഷാരൂഖിന്റെ മകള്‍ സുഹാന അഭിനയം തുടങ്ങി

Published on 12 February, 2017
ഷാരൂഖിന്റെ മകള്‍ സുഹാന അഭിനയം തുടങ്ങി
കിങ് ഖാന്റെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളുടെ സ്‌കൂള്‍ നാടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. സുഹാന ഖാനാണ് സിന്‍ഡ്രെല്ലയുടെ കഥപറയുന്ന നാടകത്തില്‍ അഭിനയിച്ചത്. ഷാരൂഖ് ഖാന്റെ രണ്ടാമത്തെ മകളാണ് സുഹാന. പതിനാറുകാരി. സിന്‍ഡ്രെല്ലയെയാണ് ഇവള്‍ അരങ്ങില്‍ അവതരിപ്പിച്ചത്. പഴയ സിന്‍ഡ്രെല്ലയുടെ അതേപോലെ അവതരിപ്പിക്കുന്നതിന് പകരംഏറെ മാറ്റം വരുത്തി. 

നാടകത്തിലെ ഡയലോഗാണ് ഷാരൂഖിന്റെ ആരാധകരെ രസിപ്പിച്ചത്. ഷാരൂഖിന് വീട്ടില്‍നിന്നുതന്നെ വെല്ലുവിളികള്‍ ഉയര്‍ന്നതായും പോസ്റ്റുകള്‍ വന്നുതുടങ്ങി. അതേസമയം ആദ്യം പഠിക്കട്ടെ, എന്നിട്ടാകട്ടെ മകളുടെ അഭിനയമെന്നാണ് ഷാരൂഖിന്റെ പ്രതികരണം. മറ്റു രണ്ടുമക്കള്‍കൂടിയുണ്ട് അദ്ദേഹത്തിന്. റയീസാണ് ഷാരൂഖിന്റെ പുതിയ ചിത്രം.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക