Image

ശശികലയും ജയയും പ്രതികളായ സ്വത്ത്‌ സന്‌പാദന കേസില്‍ തിങ്കളാഴ്‌ച വിധിയുണ്ടാവില്ല

Published on 12 February, 2017
ശശികലയും ജയയും പ്രതികളായ  സ്വത്ത്‌ സന്‌പാദന കേസില്‍ തിങ്കളാഴ്‌ച വിധിയുണ്ടാവില്ല



ന്യൂഡല്‍ഹി: തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതയും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയും പ്രതികളായ അനധികൃത സ്വത്ത്‌ സന്‌പാദന കേസില്‍ സുപ്രീം കോടതി തിങ്കളാഴ്‌ച ഉത്തരവ്‌ പുറപ്പെടുവിക്കാനിടയില്ല. തിങ്കളാഴ്‌ച പരിഗണിക്കാനുള്ള കേസുകളുടെ പട്ടികയില്‍ ഈ കേസ്‌ ഉള്‍പ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ആഴ്‌ച കര്‍ണാടക സര്‍ക്കാര്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്ന്‌ ഈയാഴ്‌ച വിധി പറയുമെന്ന്‌ ജസ്റ്റീസുമാരായ പി.സി. ഘോഷ്‌, അമിതവ റോയി എന്നിവരുടെ ബെഞ്ച്‌ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നു ഉത്തരവ്‌ പുറപ്പെടുവിച്ചേക്കുമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക