Image

ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി

ജോയിച്ചന്‍ പുതുക്കുളം Published on 12 February, 2017
ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി
ഷിക്കാഗോ . മോര്‍ട്ടന്‍ഗ്രോവ് സെന്റ്..മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് ഫെബ്രുവരി എട്ടിന് നോമ്പും, പുറത്തു നമസ്കാരവും ഭക്തിനിര്‍ഭരമായി ആചരിച്ചു .ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത് ഷിക്കാഗോ സിറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ .ജോയി ആലപ്പാട്ട് ആയിരുന്നു റവ .മോണ്‍ .തോമസ് മുളവനാല്‍ ,റവ .ഫാ .ബോബന്‍ വട്ടുമ്പുറത്തു റവ .ഫാ ജോര്‍ജ് മാളിയേക്കല്‍ .എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു .

ദൈവത്തിന്റ സ്വരം തിരസ്കരിച്ച ജോനാ പ്രവാചകന് സംഭവിച്ച ജീവിതാനുഭവങ്ങളെയും, നിനേവ നഗരത്തിലെ ജനങ്ങളുടെ മാനസാന്തരത്തെകുറിച്ചും പിതാവ് തന്റെ വി .ബലിയര്‍പ്പണ മധ്യേ നടത്തിയ പ്രസഗത്തില്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു . ദൈവത്തിന്റ സ്വരം ശ്രവിക്കാന്‍ നാം കാതോര്‍ക്കണമെന്നും ,വി .ബൈബിള്‍ പാരായണങ്ങളിലൂടെയാണ് ദൈവം നമ്മോട് സംസാരിക്കുന്നതെന്നും പിതാവ് കൂട്ടി ചേര്‍ത്തു .

വി .ബലിയര്‍പ്പണത്തിന് ശേഷം ഫാ .ബോബന്‍ വട്ടുമ്പുറത്തിന്റ മുഖ്യ കാര്‍മ്മികത്തില്‍ നടത്തിയ പുറത്തു നമസ്കാര ശുശ്രൂഷയില്‍ "കടുത്തുരുത്തി മുത്തിയമ്മയുടെ' തിരുഃസ്വരൂപം വണങ്ങലും ആശിര്‍വാദവും ഉണ്ടായിരുന്നു. ഈ പുറത്തുനമസ്കാര ചടങ്ങുകളില്‍ .ചരിത്ര പ്രിസിദ്ധമായ കടുത്തുരുത്തി കരിങ്കല്‍ കല്‍ക്കുരിശിന്റെ ആചാരസുചകമായി അമ്പത്തി മൂന്ന് തിരികളുള്ള ചുറ്റുവിളക്കില്‍ എണ്ണ ഒഴിച്ചു പ്രാര്‍ത്ഥിക്കാനുമുള്ള ക്രിമികരണങ്ങളും ഏര്‍പ്പെടുത്തിരുന്നു. ആത്മീയ നിറവ് ഉണര്‍ത്തുന്ന ഗാനാലാപനങ്ങളാല്‍ ദേവാലയ ഗായകസംഘം ദിവ്യബലിയിലും തുടര്‍കര്‍മ്മങ്ങളിലും സജീവമായിരുന്നു. ഈ വര്‍ഷത്തെ പുറത്തു നമസ്കാര ആചരണത്തിന്റെ പ്രീസുദേന്തി ജോസ് ഞാറവേലിയായിരുന്നു. .കൈക്കാരന്‍മാരായ ടിറ്റോ കണ്ടാരപ്പള്ളി ,പോള്‍സന്‍ കുളങ്ങര ,ജോയിച്ചന്‍ ചെമ്മാച്ചേല്‍ , സിബി കൈതക്കത്തൊട്ടി , റ്റോണി കിഴക്കേക്കുറ്റ് എന്നിവരോടപ്പെം മത്തച്ചന്‍ ചെമ്മാച്ചേലും കര്‍മ്മങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പങ്കെടുത്ത ഏവര്‍ക്കും സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.
ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ പുറത്തു നമസ്കാരം ഭക്തിസാന്ദ്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക