Image

ലാവലിന്‍ കേസ്‌ തിങ്കളാഴ്‌ച കോടതിയില്‍

Published on 12 February, 2017
ലാവലിന്‍ കേസ്‌ തിങ്കളാഴ്‌ച കോടതിയില്‍

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റ വിമുക്തനാക്കിയതിനെതിരെയുള്ള റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജനുവരി ഒമ്പതിന്‌ ഹര്‍ജി സിംഗിള്‍ ബെഞ്ചില്‍ പരിഗണിക്കേണ്ടതായിരുന്നു. എന്നാല്‍ പിണറായിയുടെ അഭിഭാഷകന്‍ അഡ്വ. എംകെ ദാമോദരന്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന്‌ കേസ്‌ 13 ലേക്ക്‌ മാറ്റിയത്‌.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ്‌ എംകെ ദാമോദരന്‍ ഹാജരാകാതിരുന്നത്‌. 
സിബിഐക്ക്‌ വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജാണ്‌ ഹാജരാകുന്നത്‌. ദിവസങ്ങളോളമോ ആഴ്‌ചകളോ വാദം നടത്തേണ്ട കേസല്ല ഇതെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

ജസ്റ്റിസ്‌ പി ഉബൈദിന്റെ ബഞ്ചാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. കേസില്‍ കക്ഷിയല്ലാത്തതിനാല്‍ വിഎസിന്റെ മുന്‍ പ്രൈവറ്റ്‌ സെക്രട്ടറി കെഎം ഷാജഹാന്റെയും, ക്രൈം വാരിക എഡിറ്റര്‍ ടിപി നന്ദകുമാറിന്റെയും റിവിഷന്‍ ഹര്‍ജികള്‍ പരിഗണിക്കാനാകില്ലെന്ന്‌ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക