Image

കൈരളി പീപ്പിള്‍ ടിവി കതിര്‍ അവാര്‍ഡ്; മികച്ച കര്‍ഷകന്‍ ജോയി ചെമ്മാച്ചേല്‍

Published on 12 February, 2017
കൈരളി പീപ്പിള്‍ ടിവി കതിര്‍ അവാര്‍ഡ്; മികച്ച കര്‍ഷകന്‍ ജോയി ചെമ്മാച്ചേല്‍
ആലപ്പുഴ: കൈരളി പീപ്പിള്‍ ടിവിയുടെ രണ്ടാമത് കതിര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കര്‍ഷകനുള്ള കതിര്‍ അവാര്‍ഡിന് ഏറ്റുമാനൂര്‍ സ്വദേശി ജോയി ലൂക്കോസ് ചെമ്മാച്ചേല്‍ അര്‍ഹനായി. മികച്ച കര്‍ഷക-ബീന സഹദേവന്‍, മികച്ച പരീക്ഷണാത്മക കര്‍ഷകന്‍-ഫെബി പഴയാറ്റില്‍, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്-വിഎ അബ്ദുള്‍ അസീസ്.

ജോയി ലൂക്കോസ് ചെമ്മാച്ചേല്‍:
'ഞങ്ങള്‍ പത്തുമക്കളായിരുന്നു. ഒരു കര്‍ഷകന്റെ ദുഃഖങ്ങളും വേദനകളും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അറിഞ്ഞു വളര്‍ന്നവരാണ് പത്തു മക്കളും. 100-ാം വയസിലേക്കു കയറുന്ന കര്‍ഷകന്റെ മകനാണ്. അച്ചായന്‍ കൃഷി ചെയ്യുന്ന രീതി കണ്ടാണ് ജൈവ കൃഷി രീതി പഠിച്ചത്. അന്നത്തെ കൃഷി രീതി കണ്ടപ്പോള്‍ അറിഞ്ഞിരുന്നില്ല കാലങ്ങള്‍ക്കു ശേഷം ജൈവ കൃഷി എന്നു കൊട്ടിഘോഷിക്കുന്നതാണ് അപ്പച്ചന്‍ ചെയ്യുന്നതെന്ന്.'

സിഗരറ്റ് വലിക്കാതെയും കള്ളു കുടിക്കാതെയും ജീവിക്കാം. സിഗരറ്റ് വില്‍ക്കുന്നവന്‍ കോടീശ്വരന്‍, കള്ളു വില്‍ക്കുന്നവന്‍ വലിയ കോടീശ്വരന്‍. ഭക്ഷണമില്ലാതെ ആര്‍ക്കും ജീവിക്കാനാവില്ല. എന്നാല്‍ ഭക്ഷണം നല്‍കുന്ന കര്‍ഷകന്‍ എന്നും ദരിദ്രന്‍. കടക്കാരന്‍ . ഇന്നു കര്‍ഷകനു കിട്ടേണ്ട ആനുകൂല്യങ്ങളോ ജീവിത സാഹചര്യങ്ങളോ കിട്ടുന്നില്ലെന്നും അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചുകൊണ്ടു പറഞ്ഞു.

ബീനാ സഹദേവന്‍:
കൃഷിയെ സ്‌നേഹിക്കുന്ന മമ്മൂട്ടിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ കഴിഞ്ഞതിലെ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല.

കൈരളി പീപ്പിള്‍ ടിവി കതിര്‍ അവാര്‍ഡ്; മികച്ച കര്‍ഷകന്‍ ജോയി ചെമ്മാച്ചേല്‍
ജോയി ലൂക്കോസ് ചെമ്മാച്ചേലിന് മമ്മൂട്ടി പുരസ്‌കാരം കൈമാറുന്നു.
കൈരളി പീപ്പിള്‍ ടിവി കതിര്‍ അവാര്‍ഡ്; മികച്ച കര്‍ഷകന്‍ ജോയി ചെമ്മാച്ചേല്‍
ജോയി ലൂക്കോസ് ചെ്മ്മാച്ചേലിന് ജോണ്‍ ബ്രിട്ടാസ് കീര്‍ത്തി പത്രം കൈമാറുന്നു.
കൈരളി പീപ്പിള്‍ ടിവി കതിര്‍ അവാര്‍ഡ്; മികച്ച കര്‍ഷകന്‍ ജോയി ചെമ്മാച്ചേല്‍
ബീന സഹദേവന് മമ്മൂട്ടി പുരസ്‌കാരം കൈമാറുന്നു.
കൈരളി പീപ്പിള്‍ ടിവി കതിര്‍ അവാര്‍ഡ്; മികച്ച കര്‍ഷകന്‍ ജോയി ചെമ്മാച്ചേല്‍
ജോയി ലൂക്കോസ് ചെമ്മാച്ചേല്‍
കൈരളി പീപ്പിള്‍ ടിവി കതിര്‍ അവാര്‍ഡ്; മികച്ച കര്‍ഷകന്‍ ജോയി ചെമ്മാച്ചേല്‍
ബീനാ സഹദേവന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക