Image

ഉത്തരവാദിത്വമില്ലാത്ത ഗവണ്‍മെന്റെ്‌ ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍

Published on 12 February, 2017
 ഉത്തരവാദിത്വമില്ലാത്ത ഗവണ്‍മെന്റെ്‌ ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  മന്ത്രി  ജി സുധാകരന്‍

ഗുരുവായൂര്‍: ഉത്തരാവാദിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റെ്‌ ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി. സുധാകരന്‍. 

ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിക്കുന്നവരുടെ പല്ല്‌ അടിച്ച്‌ കൊഴിക്കുമെന്ന്‌ ജി. സുധാകരന്‍ പറഞ്ഞു. ഗുരുവായൂരില്‍ പൊന്നാനി ദേശീയപാതയുടെ നവീകരണം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുന്നതിനിടെയാണ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്‌.

അഹീെ ൃലമറ കുപ്പുദേവരാജും അജിതയും കീഴടങ്ങാന്‍ തയ്യാറായിരുന്നു; മാവോയിസ്റ്റ്‌ നേതാവ്‌ രൂപേഷ്‌ കുമാര്‍ കത്തയച്ചതായി രമേശ്‌ ചെന്നിത്തല
സര്‍ സി.പിയുടെ മൂക്കരിഞ്ഞ നാടാണിതെന്ന്‌ ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണം.

 ഡെമോക്രസിക്ക്‌ മുകളിലല്ല ബ്യൂറോക്രസിയെന്ന്‌ ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കുന്നത്‌ നന്നാകുമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ്‌ ചെയ്‌ത നടപടിയെക്കുറിച്ച്‌ സംസാരിക്കവേയാണ്‌ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌.

റോഡുപണിക്ക്‌ ടാര്‍ കുറഞ്ഞപ്പോള്‍ പകരം കരിവാരിത്തേച്ച്‌ സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ച ഉദ്യോഗസ്ഥര്‍ ഈ നാട്ടിലുണ്ട്‌. റോഡ്‌ പണിയായാലും പാലം പണിയായാലും ഒരു കലയായി വേണം കരുതാന്‍. അത്‌ വെട്ടിപ്പിനുള്ള മാര്‍ഗമായി കരുതുന്നതാണ്‌ അപകടം. 

ഇനി റോഡ്‌ പണിക്ക്‌ ജനപ്രതിനിധികളും പ്രദേശവാസികളും ചേര്‍ന്ന്‌ കമ്മിറ്റിയുണ്ടാക്കി സോഷ്യല്‍ ഓഡിറ്റ്‌ നടത്തുമെന്നും പണി നല്ലതാണെന്ന്‌ ഉറപ്പാക്കിയിട്ടേ ഉദ്‌ഘാടന ചടങ്ങുകള്‍ ഉണ്ടാകു എന്നും മന്ത്രി പറഞ്ഞു.


പഠിച്ചതേ പാടൂ എന്ന ചിന്ത ഉദ്യോഗസ്ഥര്‍ മാറ്റിയെടുക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നവര്‍ വിരമിക്കും വരെ അവിടെത്തന്നെ കഴിഞ്ഞുകൂടാമെന്ന്‌ വ്യാമോഹിക്കേണ്ട. സ്വന്തം മേശപ്പുറത്ത്‌ ഫയലുകള്‍ കുന്നുകൂടുമ്പോള്‍ അതിന്റെ സൗന്ദര്യം നോക്കിയിരിക്കുന്ന ഏര്‍പ്പാട്‌ നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക