Image

`മൈ നെയിം ഈസ്‌ ഖാന്‍': ഷാരൂഖിന്‌ ഓസ്‌കാര്‍ ലഭിച്ചേനെയെന്ന്‌ പൗലോ കൊയ്‌ലോ

Published on 13 February, 2017
`മൈ നെയിം ഈസ്‌ ഖാന്‍': ഷാരൂഖിന്‌ ഓസ്‌കാര്‍ ലഭിച്ചേനെയെന്ന്‌  പൗലോ കൊയ്‌ലോ

ബൈ: ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാനെയും അദ്ദേഹത്തിന്‍റെ ചിത്രം `മൈ നെയിം ഈസ്‌ ഖാന്‍' നേയും പ്രശംസിച്ച്‌ ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലൊ. ട്വിറ്ററിലാണ്‌ പൗലോ കൊയ്‌ലോ ഷാരൂഖിനെ കുറിച്ചുള്ള അഭിപ്രായം പങ്ക്‌ വെച്ചത്‌.

താന്‍ ആകെ കണ്ടിട്ടുള്ള ഒരേ ഒരു ഷാരൂഖ്‌ സിനിമ `മൈ നെയിം ഈസ്‌ ഖാന്‍' ആണെന്നും 2010 ല്‍ ഇറങ്ങിയ സിനിമ ഈ വര്‍ഷമാണ്‌ കാണാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമയിലെ ഷാരൂഖിന്റെ അഭിനയം മികച്ചതായിരുന്നുവെന്നും ഹോളിവുഡിലെ പക്ഷപാതം ഇല്ലായിരുന്നെങ്കില്‍ ഷാരൂഖിന്‌ ഓസ്‌കാര്‍ അവാര്‍ഡ്‌ ലഭിച്ചേനെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ബ്രസീലുകാരനായ പൗലോ കൊയ്‌ലോ ലോകത്തെ തന്നെ മികച്ച എഴുത്തുകാരനാണ്‌.
അദ്ദേഹത്തിന്‍റെ `ദി ആല്‍ക്കമിസ്റ്റ്‌' എന്ന നോവല്‍ 81 ഓളം ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. ദി ആല്‍ക്കമിസ്റ്റ്‌ നോവലിനെ ആസ്‌പദമാക്കി മലയാളത്തില്‍ ഒരു സിനിമയും നിര്‍മ്മിച്ചിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക