Image

മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന്‌ ശശികലയുടെ പേരില്‍ കത്ത്‌ പ്രചരിക്കുന്നു!

Published on 13 February, 2017
മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന്‌ ശശികലയുടെ പേരില്‍ കത്ത്‌ പ്രചരിക്കുന്നു!

ചെന്നൈ: തമിഴ്‌നാട്‌  മുഖ്യമന്ത്രിക്കസേര സംബന്ധിച്ച തര്‍ക്കത്തില്‍ അനുകൂലതീരുമാനമുണ്ടായില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ശശികല വ്യക്തമാക്കുന്ന കത്ത്‌ പ്രചരിക്കുന്നു. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനാണ്‌ കത്തയച്ചിരിക്കുന്നത്‌.

സോഷ്യല്‍ മീഡിയയില്‍ വന്‍തോതിലാണ്‌ ഈ കത്ത്‌ പ്രചരിപ്പിക്കപ്പെടുന്നത്‌.

എഐഎഡിഎംകെയുടെ ലെറ്റര്‍ പാഡിലാണ്‌ കത്ത്‌ എഴുതിയിരിക്കുന്നത്‌. ശശികലയുടെ ഒപ്പും കത്തിലുണ്ട്‌. എന്നാല്‍ ഇത്തരമൊരു കത്ത്‌ താന്‍ എഴുതിയിട്ടില്ലെന്നും ആര്‍ക്കും നല്‍കിയിട്ടില്ലെന്നുമാണ്‌ ശശികലയുടെ പ്രതികരണം.


തന്റെ പേരില്‍ പ്രചരിക്കുന്ന കത്ത്‌ വ്യാജമാണെന്ന്‌ കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം എംഎല്‍എമാരെ കാണാന്‍ പുറപ്പെടുന്നതിന്‌ മുന്‍പ്‌ ശശികല പറഞ്ഞു. തന്റെ പേരിലുള്ള കത്തിന്റെ കോപ്പിയും ശശികല മാധ്യമങ്ങള്‍ക്ക്‌ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു.

തന്റെ ഒരു സുഹൃത്താണ്‌ ഇത്തരമൊരു കത്ത്‌ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുന്ന വിവരം അറിയിച്ചത്‌. ഒരു സ്‌ത്രീ എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക