Image

മരാമണ്‍ കണ്‍വെന്ഷനില്‍ രാത്രി സ്ത്രീകള്‍ക്കുള്ള വിലക്ക് മാറ്റില്ല; മെത്രാപ്പോലീത്ത

എബി മക്കപ്പുഴ Published on 13 February, 2017
മരാമണ്‍ കണ്‍വെന്ഷനില്‍ രാത്രി സ്ത്രീകള്‍ക്കുള്ള വിലക്ക്  മാറ്റില്ല;  മെത്രാപ്പോലീത്ത
ഡാളസ്: മാര്‍ത്തോമാ സഭയുടെ മരാമണ്‍ കണ്‍വെന്‍ഷനില്‍ രാത്രിയിലുള്ള കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് യാതൊരു കാരണവശാലും മാറ്റില്ലെന്ന് ദിവ്യ ശ്രീ.ജോസഫ് മാര്‍ മെത്രാപ്പോലീത്ത അറിയിച്ചു. കണ്‍വെന്‍ഷന്‍ നടത്തിപ്പിന്റെ ചുമതലയുള്ള പ്രസംഗ സുവിശേഷ സംഘത്തിന്റെ തീരുമാനമാണിതെന്നും ആ തീരുമാനം അന്തിമമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

രാത്രി കേട്ടാല്‍ മാത്രമേ സുവിശേഷമാകൂ എന്ന് കരുതുന്ന സ്ത്രീകളുണ്ട്. ആ പ്രവണത ശരിയല്ല. മാധ്യമങ്ങളില്‍ പേര് വരാന്‍ ശ്രമിക്കുന്നവരാണ് ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. കണ്‍വെന്‍ഷന്റെ ഭാഗമായി രാത്രി ഏഴു മുതല്‍ ഒന്‍പത് വരെ നടക്കുന്ന പ്രഭാഷണം കേള്‍ക്കുന്നതിനാണ് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

സ്ത്രീ വിലക്കില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കേരള വനിതാ സാഹിതി സമിതി കോഴഞ്ചേരിയില്‍ പ്രതിക്ഷേധ റാലി നടത്തി. ഇതിനെ പ്രതികരിച്ചു കൊണ്ടായിരുന്നു മാര്‍ത്തോമാ സഭയുടെ പരമാധികാരിയായ ദിവ്യ ശ്രീ.ജോസഫ് മാര്‍ മെത്രാപ്പോലീത്ത അറിയിച്ചത്.


Join WhatsApp News
Sunny, Dallas 2017-02-13 12:19:59
കേരളത്തിൽ മാത്രമേ ഈ നിരോധനം ഉള്ളോ അതോ അമേരിക്കയിലും ഇത് ബാധകവുമാണോ? എന്റെ ഭാര്യ ഉപവാസ പ്രാര്ഥനയാണെന്നു പറഞ്ഞു പള്ളിയിൽ പോയാൽ പാതിരായക്കാ കേറിവരുന്നത്. ദയവു ചെയ്തു അത് അമേരിക്കയിലുള്ള മാർത്തോമ്മാ സ്ത്രീകൾക്ക് കൂടി ബാധകമാക്കണം.

Devotee 2017-02-13 14:27:59
കയ്യ് നിറയെ സ്തോത്രകാഴ്ച്ചയുമായി ചെല്ലൂ മോനെ ഏതു നിരോധും മാറിപോകും 
ഭക്തൻ 2017-02-13 18:23:31
ശരീരവും അത്മാവും സ്ത്രോത്രകാഴ്‌ചയായി സമർപ്പിച്ചാലെ   നിരോധ് (നിരോധനം) മാറി കിട്ടു പണ്ടത്തെപ്പോലെ കാശുകൊടുത്താൽ ആതാമാവിനും ശരീരത്തിനും സുഖം ലഭിക്കില്ല 

പാവം കൂലി 2017-02-13 15:47:36
എന്താണ് Devotee കവി ഉദ്ദേശിച്ചത്?
നിരോധ് മാറിപോകുമെന്നോ അതോ നിരോധനം മാറിപോകുമെന്നോ!! അക്ഷരപിശാച് ???

Sunny, Dallas നമ്മൾ ഒരേ തൂവൽ പക്ഷികളാടോ!! പാതിരാത്രിക്ക് ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടു എന്റെ ഭാര്യ പിറ്റേ ദിവസമാവരാറു...ആളുടെ c/oലാ അമേരിക്കയിൽ വന്നത്. അതുകൊണ്ടു ഒന്നും മിണ്ടാതെ സഹിക്കുന്നു...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക