Image

ശശികലയ്‌ക്കെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ നാളെ രാവിലെ സുപ്രീം കോടതി വിധി പറയും

Published on 13 February, 2017
ശശികലയ്‌ക്കെതിരായ  അനധികൃത സ്വത്തു സമ്പാദനക്കേസില്‍ നാളെ രാവിലെ സുപ്രീം കോടതി വിധി പറയും


ചെന്നൈ :എഐഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയ്‌ക്കെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്‌ച വിധി പറയും. രാവിലെ 10.30ന്‌ ആദ്യ കേസായി ഇതു പരിഗണിച്ച്‌ ജസ്റ്റിസ്‌ പി സി ഘോഷ്‌ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ്‌ വിധി പറയുക.

മുന്‍ മുഖ്യമന്ത്രി ജയലളിത, ശശികല, വി.എന്‍ സുധാകരന്‍ , ജെ.ഇളവരശി എന്നിവരെ കുറ്റവിമുക്തരാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ്‌ കെ അന്‍പഴകനും നല്‍കിയ അപ്പീലില്‍ ആണ്‌ വിധി പറയുക. 

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക്‌ താത്‌കാലിക വിരാമമാകാന്‍ വിധിക്കാകും എന്നാണ്‌ പ്രതീക്ഷ.

1991-1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നതാണ്‌ കേസ്‌. 

ജയലളിത, ഉറ്റ തോഴി ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരാണ്‌ ഈ കേസിലെ പ്രതികള്‍. തമിഴ്‌നാട്ടില്‍ നീതിപൂര്‍വമായ വിചാരണ നടക്കില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ബാംഗ്‌ളൂരിലെ പ്രത്യേക കോടതിയിലേക്ക്‌ കേസ്‌ മാറ്റിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക