Image

ഉറങ്ങിക്കിടന്ന മധ്യവയസ്‌കയെ ബലാത്സംഗം ചെയ്‌ത ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനെതിരെ കേസെടുത്തു

Published on 13 February, 2017
ഉറങ്ങിക്കിടന്ന മധ്യവയസ്‌കയെ ബലാത്സംഗം ചെയ്‌ത ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനെതിരെ കേസെടുത്തു

പേരാമ്പ്ര: വീട്ടില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്‌കയെ ബലാത്സംഗം ചെയ്‌ത ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനെതിരെ കേസെടുത്തു. പേരാമ്പ്ര കല്ലോട്‌ അങ്കണവാടിക്കടുത്ത്‌ കേളോത്ത്‌ ശരത്‌ (26)നെതിരെയാണ്‌ പേരാമ്പ്ര പൊലീസ്‌ കേസെടുത്തത്‌.

തിങ്കളാഴ്‌ച പുലര്‍ച്ചെ 2.30ഓടെയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്‌. പണിതീരാത്ത വീടി്‌ന്റെ അടുക്കള ഭാഗത്തെ മുറിയില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്‌കയെ ഇയാള്‍ ബലാത്സംഗത്തിന്‌ ഇരയാക്കുകയായിരുന്നു.

ഭര്‍ത്താവ്‌ മരിച്ച സ്‌ത്രീ മകനും കുടുംബത്തിനുമൊപ്പമാണ്‌ കഴിഞ്ഞിരുന്നു. അമ്മയുടെ നിലവിളി കേട്ട്‌ ഉറങ്ങിക്കിടക്കുകയായിരുന്ന മകനും ഭാര്യയും ഓടിയെത്തിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു.

നേരത്തെ  പരാതിയില്‍ പൊലീസ്‌ കേസെടുക്കാന്‍ തയ്യാറാവാതിരുന്നത്‌ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു. 

പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയിലെത്തിയ 
പരാതിക്കാരിയെ പിന്നീട്‌ മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. പ്രതി ഒളിവിലാണെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക