Image

ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ വെടിയേറ്റ് മരിച്ചു

പി. പി. ചെറിയാന്‍ Published on 13 February, 2017
ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ വെടിയേറ്റ് മരിച്ചു
മില്‍പിറ്റാസ് (കാലിഫോര്‍ണിയ): ഇന്ത്യന്‍ അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ തെലുങ്കാനയില്‍ നിന്നുള്ള വംഷി ചന്ദര്‍ റെഡ്ഡി (26) ഫെബ്രുവരി 10 വെള്ളിയാഴ്ച കാലിഫോര്‍ണിയ മമിഡല (MAMIDALA) അപ്പാര്‍ട്ട്‌മെന്റിലെ പാര്‍ക്കിങ്ങ് ലോട്ടില്‍ വെടിയേറ്റു മരിച്ചു.

വാഹനമോഷണത്തെ കുറിച്ച് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലീസാണ് മരിച്ചു കിടക്കുന്ന ചന്ദര്‍ റെഡ്ഡിയുടെ മൃതദേഹം കണ്ടെടുത്തത്. വാഹനം തട്ടിയെടുത്ത ആള്‍ അതിവേഗം ഓടിച്ചു പോകുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കാറ് പോസ്റ്റില്‍ ഇടിച്ചു നില്‍കുകയാണ്. ഇയാളെ പിന്തുടര്‍ന്ന് പോലീസ് കാറില്‍ നിന്നും പ്രതിയെ പിടികൂടി. അപ്പാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിച്ച രണ്ട് സ്ത്രീകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് കാറുമായി ഇയ്യാള്‍ കടന്നുകളഞ്ഞത്. മയക്കുമരുന്നിനടിമയായ ഇയാളാണ് റെഡ്ഡിയെ വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

2013 ലാണ് ചന്ദര്‍ റെഡ്ഡി ബിരുദാനന്തര ബിരുദത്തിനായി തെലുങ്കാനയില്‍ നിന്നും സിലിക്കന്‍ വാലി യൂണിവേഴ്‌സിറ്റിയില്‍ എത്തിയത്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സോഫ്റ്റവെയര്‍ ഫീല്‍ഡില്‍ ജോലി അന്വേഷിക്കുന്നതിനിടയിലായിരുന്നു മരണം. ഇന്ത്യയിലേക്ക് മടങ്ങിപോകുന്നതിന് മുമ്പ് റെഡ്ഡി  സ്റ്റോറില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു.

സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് മകനുമായി സംസാരിച്ചു. വരുന്ന വിവരം പറഞ്ഞിരുന്നതായി പിതാവ് സജ്ജീവ് റെഡ്ഡി പറഞ്ഞു. സംഭവത്തെ കുറിച്ച് മന്ത്രി സുഷമ സ്വരാജ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക