Image

നടന്‍ ബാബുരാജിന് വെട്ടേറ്റു

Published on 14 February, 2017
നടന്‍ ബാബുരാജിന് വെട്ടേറ്റു
മൂന്നാര്‍: നടന്‍  ബാബുരാജിന് വെട്ടേറ്റു. അടിമാലി കല്ലാര്‍ കമ്പിലൈനിലെ റിസോര്‍ട്ടില്‍ വച്ചാണ് ബാബുരാജിന് വെട്ടേറ്റത്. റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുമായുണ്ടായ വാക്ക്തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടുകയായിരുന്നു. കല്ലാര്‍ സ്വദേശി സണ്ണിയാണ് വെട്ടിയത്. ബാബുരാജിന്റെ ഇടത് നെഞ്ചിനാണ് വെട്ടേറ്റത്. പരിക്കേറ്റ ബാബുരാജിനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കുളത്തിലെ വെള്ളമാണ് സമീപവാസികള്‍ ഉപയോഗിക്കുന്നത്. വേനല്‍കാലത്ത് കുളം വറ്റിക്കാന്‍ ബാബുരാജ് ശ്രമിച്ചതാണ് പ്രശ്നത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക