Image

അന്തരീക്ഷ മലിനീകരണ മരണനിരക്ക്‌: ഇന്ത്യ ഒന്നാമത്‌

Published on 14 February, 2017
അന്തരീക്ഷ മലിനീകരണ മരണനിരക്ക്‌: ഇന്ത്യ ഒന്നാമത്‌


ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം മൂലം ഓരോ വര്‍ഷവും ലോകത്ത്‌ മരിക്കുന്നത്‌ 4.2 ദശലക്ഷം ആളുകളെന്നു റിപ്പോര്‍ട്ട്‌. അമേരിക്കയിലെ ഹെല്‍ത്ത്‌ എഫക്ട്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്‌ ഈ ഭയാനകമായ മരണപ്പട്ടിക. 

ഇതില്‍ 1.1 ദശലക്ഷവും ഇന്ത്യയിലാണ്‌. ഓസോണ്‍ സുഷരീകരണത്തിന്‍റെ ഫലമായി അകാലമരണം സംഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയ്‌ക്കൊപ്പമാണ്‌ നിലവില്‍ ഇന്ത്യയുടെ സ്ഥാനം.

ഓസോണ്‍ പാളികളുടെ തകര്‍ച്ചയെത്തുടര്‍ന്നുള്ള രോഗമരണനിരക്കില്‍ ചൈനയ്‌ക്കും മുകളിലാണ്‌ ഇന്ത്യയുടെ നിരക്ക്‌. 1990നുശേഷം ചൈനയിലുണ്ടായ നിരക്കു വര്‍ധന 17.22 ശതമാനമാണെന്നു റിപ്പോര്‍ട്ടിലുണ്ട്‌. ഇന്ത്യയിലാവട്ടെ ഇത്‌ 48 ശതമാനമാണ്‌. 

ഭയാനകമായ സാഹചര്യത്തിലേക്കാണ്‌ ഇന്ത്യയുടെ ഈ പോക്കെന്ന്‌ ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയണ്‍മെന്‍റ്‌ കാലാവസ്ഥാ പഠനവിഭാഗം എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഡോ. അനുമിത റോയ്‌ ചൗധരി അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക