കണ്ണൂരില്‍ സമാധാനത്തിന് പാര്‍ട്ടികളുടെ ഉറപ്പ്
VARTHA
14-Feb-2017
കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കണ്ണൂരില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമാധാനശ്രമങ്ങളുമായി പൂര്‍ണമായി സഹകരിക്കുമെന്ന് എല്ലാ പാര്‍ട്ടികളും ഉറപ്പ് നല്‍കി.
നേതൃത്വത്തിന്റെ നിയന്ത്രണത്തിലല്ലാത്ത ചില വിഭാഗങ്ങളുണ്ടാക്കുന്ന സംഘര്‍ഷമാണ് ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അക്കാര്യത്തില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികളെ പിടിക്കാന്‍
ബാധ്യതപ്പെട്ട പോലീസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി തിരിച്ചുപോരാന്‍ പാടില്ലെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Facebook Comments