Image

ഒരു ജന്മം കൂടി (കവിത : ജയന്‍ വര്‍ഗീസ് )

ജയന്‍ വര്‍ഗീസ് Published on 14 February, 2017
ഒരു ജന്മം കൂടി (കവിത : ജയന്‍  വര്‍ഗീസ് )
മരണത്തിന്‍  മണിയൊച്ച   മുഴങ്ങുന്നുവോ   എന്റെ
മനസ്സിന്റെ   തേന്‍കിളി   പറയുന്നുവോ ?
ഇലപൊഴിഞ്ഞുണങ്ങിയ   മരങ്ങളെ  പ്രകൃതിതന്‍
ഇടനെഞ്ചു  പിടയുന്നതറിയുന്നുവോ

ഇരതേടിപ്പിരിയുന്നു   കുരുവികള്‍   ഗഗനത്തില്‍
ഒരുചെറുവരപോലും   വിരചിക്കാതെ
ഒരു യുഗ വസന്തത്തിന്‍   പുളകമായ്   വിലസിയ
മലരുകള്‍   കൊഴിഞ്ഞുവീണലിഞ്ഞമര്‍ന്നു
...............................................................
ഇരുളിന്റെ   വിരിമാറി ലുഷസ്സിന്റെ രഥചക്ര
,രവ ,വുമായ്  പകലുകള്‍   വിരിഞ്ഞിടുമ്പോള്‍
ഒരുകോടി പുളകങ്ങളൊരു മാറിലൊതുക്കുന്ന
തരുണിയായ്   ചന്ദ്രലേഖ   ചിരി തൂവുമ്പോള്‍

ഇണകളെ തഴുകുന്ന കുരുവികള്‍ കനവിന്റെ
സ്വരരാഗസുധ   പാടി   വരവേല്‍ക്കുമ്പോള്‍
പുലരിയില്‍  വിരിയുന്ന  പുളകമായ്  മലരുക,
ളൊരുകോടി   ദളങ്ങളാല്‍   തഴുകിടുമ്പോള്‍

ഒരുജന്മം കൂടി   നിന്റെ    മൃദുമാറിലരുളുമോ
കൊതി തീരാന്‍   വസുന്ധരേ   പ്രിയകാമിനീ ?

ഒരു ജന്മം കൂടി (കവിത : ജയന്‍  വര്‍ഗീസ് )
Join WhatsApp News
വിദ്യാധരൻ 2017-02-15 07:11:12
"ഇന്നീവിധംഗതി നിനക്കായ് പോക
പിന്നൊന്നായ് വരും ഞങ്ങളെല്ലാം
ഒന്നിനുമില്ല നില ഉന്നതമായ  കുന്നു-
മെന്നല്ലാഴിയും നശിക്കുമോർത്താൽ" (വീണപൂവ് -ആശാൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക