Image

ജര്‍മനിയിലെ എയര്‍ ട്രാഫിക്‌ കട്രോള്‍ ജീവനക്കാര്‍ സമരത്തില്‍ ; വ്യോമയാന സര്‍വീസ്‌ നിശ്ചലമാകുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 22 February, 2012
ജര്‍മനിയിലെ എയര്‍ ട്രാഫിക്‌ കട്രോള്‍ ജീവനക്കാര്‍ സമരത്തില്‍ ; വ്യോമയാന സര്‍വീസ്‌ നിശ്ചലമാകുന്നു
ബര്‍ലിന്‍: ജര്‍മനിയിലെ എയര്‍ ട്രാഫിക്‌ കട്രോള്‍ ജീവനക്കാര്‍ നടത്തു സമരത്തില്‍ ഫ്രാങ്ക്‌ഫുര്‍ട്ട്‌ വിമാനത്താവളം ഏറെക്കുറെ നിശ്ചലമായി. വിമാനസര്‍വീസ്‌ ഭീമനായ ജര്‍മന്‍ ലുഫ്‌താന്‍സ റദ്ദാക്കിയത്‌ ഇരുനൂറ്റി നാല്‍പ്പത്‌ വിമാന സര്‍വീസുകളാണ്‌.

ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളവും യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹബും തിരക്കേറിയതുമായ ഫ്രാങ്ക്‌ഫര്‍ട്ട്‌ സ്‌തംഭനാവസ്ഥയിലായത്‌ പതിനായിരക്കണക്കിനു യാത്രക്കാരെയാണ്‌ ബാധിച്ചത്‌. തിങ്കളാഴ്‌ച രാവിലെ മുതല്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്‌ ഫെബ്രുവരി 24 വെള്ളിയാഴ്‌ചവരെ നീട്ടിയിരിയ്‌ക്കുകയാണ്‌. ഇതുമൂലം അമ്പതു ശതമാനം വിമാന സര്‍വീസുകളെയും പണിമുടക്ക്‌ ഗുരുതരമായി ബാധിച്ചു. ആകെ ആയിരത്തോളം സര്‍വീസുകളാണ്‌ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിയ്‌ക്കുത്‌. ഏതാണ്‌ 80 ശതമാനത്തോളം രാജ്യാന്തര സര്‍വീസുകളും റദ്ദാക്കിയിട്ടുണ്‌ട്‌. പണിമുടക്ക്‌ മറ്റു വിമാനത്താവളങ്ങളിയേ്‌ക്കും വ്യാപിപ്പിയ്‌ക്കാനാണ്‌ യൂണിയന്റെ ഇപ്പോഴത്തെ നീക്കം.

എടിസി യൂണിയന്‍(ജിഡിഎല്‍) കഴിഞ്ഞ വര്‍ഷം നടത്തിയ സമരത്തെ തുട്‌ ഒക്‌ടോബറില്‍ എയര്‍ സേഫ്‌റ്റി അഥോറിറ്റി (ഡിഎഫ്‌എസ്‌) കോടതി മുഖേന ഡീല്‍ ഉണ്‌ടാക്കിയിരുു. സേവന വേതന വ്യവസ്ഥയില്‍ വീണ്‌ടും മാറ്റം വരുത്തണമൊണ്‌ യൂണിയന്റെ ആവശ്യം.
ജര്‍മനിയിലെ എയര്‍ ട്രാഫിക്‌ കട്രോള്‍ ജീവനക്കാര്‍ സമരത്തില്‍ ; വ്യോമയാന സര്‍വീസ്‌ നിശ്ചലമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക