Image

മോദിയോട്‌ ശത്രുതയില്ല, പക്ഷേ അഭിപ്രായങ്ങള്‍ തുറന്ന്‌ പറയും: ഉദ്ധവ്‌ താക്കറെ

Published on 15 February, 2017
മോദിയോട്‌ ശത്രുതയില്ല, പക്ഷേ  അഭിപ്രായങ്ങള്‍ തുറന്ന്‌ പറയും: ഉദ്ധവ്‌ താക്കറെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്‌ തനിക്ക്‌ ഒരു ശത്രുതയുമില്ലെന്ന്‌ ശിവസേന നേതാവ്‌ ഉദ്ധവ്‌ താക്കറെ. പക്ഷേ തന്‍റെ അഭിപ്രായങ്ങള്‍ താന്‍ തുറന്ന്‌ പറയുമെന്നും അദ്ദേഹം പറഞ്ഞു. 

ഇരുവര്‍ക്കുമിടയില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നു പറഞ്ഞ ഉദ്ധവ്‌ മോദിയുടെ പദ്ധതികള്‍ പരാജയപ്പെടുമ്പോഴാണ്‌ താന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി. നോട്ട്‌ നിരോധന വിഷയത്തിലടക്കം മോദിയെ വിമര്‍ശിച്ച്‌ ഉദ്ധവ്‌ രംഗത്തെത്തിയിരുന്നു.

വികലമായ നയങ്ങള്‍ ആര്‌ പിന്തുടര്‍ന്നാലും അത്‌ താന്‍ തുറന്ന്‌ പറയുമെന്നും ഉദ്ധവ്‌ കൂട്ടിച്ചേര്‍ത്തു. നോട്ട്‌ നിരോധനനം കൊണ്ടു മാത്രം രാജ്യത്തെ കള്ളപ്പണം തിരിച്ചുപിടിക്കാനായോ എന്നു ചോദിച്ച ഉദ്ധവ്‌ നോട്ട്‌ നിരോധനം എത്രപേരുടെ ജീവനുകളാണ്‌ നഷ്ടപ്പെടുത്തിയതെന്നും എത്രപേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടുത്തിയെന്നും ചോദിച്ചു.

 യുപി തെരഞ്ഞെടുപ്പില്‍ അഖിലേഷ്‌ യാദവ്‌ വിജയിക്കണമെന്നാണ്‌ തന്‍റെ ആഗ്രഹമെന്നു പറഞ്ഞ ഉദ്ധവ്‌, അഖിലേഷ്‌ നടപ്പിലാക്കിയ പദ്ധതികളെ പ്രശംസിക്കുകയും ചെയ്‌തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക