Image

ലക്കിടി ജവഹര്‍ എന്‍ജിനീയറിംഗ്‌ കോളേജ്‌ 17ന്‌ തുറക്കും

Published on 15 February, 2017
ലക്കിടി ജവഹര്‍ എന്‍ജിനീയറിംഗ്‌ കോളേജ്‌ 17ന്‌ തുറക്കും

പാലക്കാട്‌ : ലക്കിടി ജവഹര്‍ എന്‍ജിനീയറിംഗ്‌ കോളേജില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം അവസാനിച്ചു. പാലക്കാട്‌ കളക്ടര്‍ പി മേരിക്കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ സമരം അവസാനിപ്പിക്കാനും കോളേജ്‌ തുറന്നു പ്രവര്‍ത്തിക്കാനും തീരുമാനമായത്‌.

 വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ്‌ അംഗീകരിച്ചതോടെയാണ്‌ സമരം അവസാനിപ്പിച്ചത്‌്‌ .വിദ്യാര്‍ഥി വിരുദ്ധമായ നടപടികള്‍ നിര്‍ത്തിവയ്‌ക്കാമെന്ന്‌ മാനേജ്‌മെന്റ്‌ വിദ്യാര്‍ഥി സംഘടനകള്‍ക്ക്‌ ഉറപ്പുനല്‍കി. 17ന്‌ കോളേജ്‌ തുറക്കൂം.

പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്‌ണു പ്രണോയിയുടെ മരണത്തിന്‌ ഉത്തരവാദികളായവരെ അറസ്റ്റ്‌ ചെയ്യുക, കോളേജ്‌ തുറന്ന്‌ പ്രവര്‍ത്തിപ്പിക്കുക, മാനേജ്‌മെന്റിന്റെ പ്രതികാര നടപടി അവസാനിപ്പിക്കുക, യൂണിയന്‍ പ്രവര്‍ത്തനം അനുവദിക്കുക തുടങ്ങിയ 14 ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം നടത്തിയിരുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക